വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ

ഈ വർഷം സ്കൂൾ സിലബസ് വെട്ടിക്കുറയ്ക്കില്ല: കർണാടക സർക്കാർ

Published on : August 29 - 2021 | 7:24 pm

തിരുവനന്തപുരം: സ്കൂൾ അധ്യയനം ആരംഭിച്ച കർണാടകയിൽ ഈ വർഷം സിലബസ് വെട്ടിക്കുറയ്ക്കില്ലെന്ന് സംസ്ഥാന സർക്കാർ. വിദ്യാഭ്യാസ മന്ത്രി ബി.സി. നാഗേഷാണ് ഇക്കാര്യം വ്യക്തമാക്കിയത്. കർണാടകയിൽ 9 മുതൽ 12വരെയുള്ള ക്ലാസുകൾക്ക് ആഗസ്റ്റ് 23 മുതൽ സ്കൂൾ പഠനം ആരംഭിച്ചിരുന്നു. ക്ലാസുകൾ സുഗമമായ രീതിയിൽ മുന്നോട്ടു പോകുന്നതിനാൽ ഈ അധ്യയന വർഷത്തെ സിലബസ് വെട്ടിക്കുറയ്ക്കാൻ സർക്കാരിന് ഉദ്ദേശ്യമില്ലെന്ന് മന്ത്രി വ്യക്തമാക്കി. ചില അവധി ദിവസങ്ങൾ വെട്ടിക്കുറച്ച് നിർദ്ദിഷ്ട സമയത്തിനുള്ളിൽ സിലബസ് പൂർത്തിയാക്കാൻ നിർദ്ദേശം നൽകുമെന്നും അതനുസരിച്ച് അക്കാദമിക് പ്രവർത്തനങ്ങളുടെ ടൈംടേബിൾ തയ്യാറാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നു’മന്ത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞു.

കർണാടകയ്ക്ക് പിന്നാലെ സെപ്റ്റംബർ ഒന്നു മുതൽ തമിഴ്നാട്ടിലും സ്കൂളുകൾ തുറക്കുകയാണ്.

0 Comments

Related NewsRelated News