പ്രധാന വാർത്തകൾ
പിഎംശ്രീ പദ്ധതി: കേരളത്തെ അഭിനന്ദിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയംപിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ട് കേരളം: തടഞ്ഞുവച്ച ഫണ്ട് ഉടൻഒരു ഷൂ പോലുമില്ലാതെ കളിച്ചു പഠിച്ചു: ഞങ്ങൾക്ക്‌ ജയിച്ചേ മതിയാകൂഫോറൻസിക് സയൻസ് കോഴ്സുകളിൽ പ്രവേശനം: അപേക്ഷ നവംബർ 8വരെJEE 2026: ജോയിന്റ് എൻട്രൻസ് എക്‌സാമിനേഷൻ തീയതികൾ പ്രഖ്യാപിച്ചുരാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജിയിൽ പിഎച്ച്ഡി പ്രവേശനംന്യൂനപക്ഷ വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് വിദേശപഠന സ്കോളർഷിപ്പ്: അപേക്ഷ 31വരെടെറിട്ടോറിയൽ ആർമിയിൽ സോൾജിയർ: 2587 ഒഴിവുകൾഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന ന്യൂനപക്ഷ വിദ്യാർത്ഥികൾക്കുള്ള സ്കോളര്‍ഷിപ്പ്ബിഎസ്‌സി നഴ്‌സിങ്: എൻആർഐ സ്‌പോട്ട് അലോട്ട്‌മെന്റ് 24ന്

എഞ്ചിനീയറിങ് പൂർത്തിയാക്കിയവർക്ക് കോൾ ഇന്ത്യ ലിമിറ്റഡിൽ അവസരം: 588ഒഴിവുകൾ

Aug 29, 2021 at 3:30 pm

Follow us on

തിരുവനന്തപുരം: എൻജിനീയറിങ് പൂർത്തിയാക്കിയവർക്ക് കൊൽക്കത്ത ആസ്ഥാനമായി പ്രവർത്തിക്കുന്ന കോൾ ഇന്ത്യ ലിമിറ്റഡിൽ അവസരം. 588 വിവിധ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.
പശ്ചിമബംഗാൾ, ഒഡിഷ, മധ്യപ്രദേശ്, ജാർഖണ്ഡ്, മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ഛത്തീസ്ഗഢ്, അസം എന്നിവിടങ്ങളിലെ ഖനികളിലാണ് നിയമനം നടക്കുക. ഈ വർഷത്തെ ഗേറ്റ് സ്കോർ അടിസ്ഥാനമാക്കിയാകും തിരഞ്ഞെടുപ്പ്. പ്രായപരിധി 30 വയസ്. ഒ.ബി.സി. വിഭാഗത്തിന് മൂന്നുവർഷത്തെയും എസ്.സി./എസ്.ടി. വിഭാഗത്തിന് അഞ്ചുവർഷത്തെയും വയസ് ഇളവ് ലഭിക്കും.
അപേക്ഷിക്കേണ്ട വിധവും വിശദവിവരങ്ങൾക്കും http://coalindia.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
അവസാനവർഷ പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 9ആണ്.

ഒഴിവുകളുടെ വിശദവിവരങ്ങൾ

മൈനിങ് (253 ഒഴിവുകൾ). യോഗ്യത-60 ശതമാനം മാർക്കോടെ മൈനിങ്ങിൽ ബി.ഇ./ബി.ടെക്./ബി.എസ്.സി.(എൻജിനീയറിങ്)

ഇലക്ട്രിക്കൽ (117ഒഴിവുകൾ) യോഗ്യത: 60 ശതമാനം മാർക്കോടെ ഇലക്ട്രിക്കൽ/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സ് ബി.ഇ./ബി.ടെക്./ബി.എസ്.സി. (എൻജിനീയറിങ്).

മെക്കാനിക്കൽ (134 ഒഴിവുകൾ) യോഗ്യത: 60 ശതമാനം മാർക്കോടെ സിവിൽ എൻജിനീയറിങ് ബി.ഇ./ബി.ടെക്./ബി.എസ്.സി.(എൻജിനീയറിങ്).

സിവിൽ(57ഒഴിവുകൾ) യോഗ്യത: 60 ശതമാനം മാർക്കോടെ സിവിൽ എൻജിനീയറിങ് ബി.ഇ./ബി.ടെക്./ബി.എസ്.സി.(എൻജിനീയറിങ്).

ഇൻഡസ്ട്രിയൽ എൻജിനീയറിങ് (15ഒഴിവുകൾ) യോഗ്യത: 60 ശതമാനം മാർക്കോടെ ഇൻഡസ്ട്രിയൽ എൻജിനീയറിങ് ബി.ഇ./ബി.ടെക്./ബി.എസ്.സി.(എൻജിനീയറിങ്).

ജിയോളജി(12ഒഴിവുകൾ) യോഗ്യത: 60 ശതമാനം മാർക്കോടെ ജിയോളജി/അപ്ലൈഡ് ജിയോളജി/ജിയോഫിസിക്സ് എം.എസ്.സി/എം.ടെക്.

Follow us on

Related News