വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ

പ്ലസ് വൺ പരീക്ഷയ്ക്ക് യൂണിഫോം ആവശ്യമില്ല: ഒരുക്കങ്ങൾ പൂർത്തിയായി

Published on : August 28 - 2021 | 4:14 pm

തിരുവനന്തപുരം: സെപ്റ്റംബർ 6മുതൽ ആരംഭിക്കുന്ന പ്ലസ് വൺ പരീക്ഷയ്ക്ക് വിദ്യാഭ്യാസവകുപ്പ് സജ്ജമെന്ന് ഉന്നതതല യോഗം.ഹയർസെക്കൻഡറി,വോക്കേഷണൽ ഹയർസെക്കൻഡറി ഒന്നാംവർഷ പരീക്ഷയ്ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി. മന്ത്രിവി.ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗം പരീക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തി. പരീക്ഷക്കെത്തുന്ന വിദ്യാർഥികൾക്ക് യൂണിഫോം നിർബന്ധമാക്കരുതെന്ന്‌ മന്ത്രി വി ശിവൻകുട്ടി നിർദേശം നൽകി

.

പരീക്ഷയ്ക്ക് മുന്നോടിയായുള്ള മാതൃകാപരീക്ഷ ക്കുള്ള ഒരുക്കങ്ങളും പൂർത്തിയായിക്കഴിഞ്ഞു. മാതൃകാപരീക്ഷ വിദ്യാർഥികൾക്ക് വീട്ടിലിരുന്ന് ഓൺലൈൻ വഴി എഴുതാം. ചോദ്യപ്പേപ്പർ പരീക്ഷാ ദിവസം രാവിലെ വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്യും. 6ന് ആരംഭിക്കുന്ന പൊതുപരീക്ഷയ്ക്ക് മുന്നോടിയായി സെപ്റ്റംബർ 2,3,4 തീയതികളിൽ പൊതുജന പങ്കാളിത്തത്തോടെ ക്ലാസ് മുറികളും സ്കൂളുകളും ശുചീകരിക്കും. പ്രധാനമായും അണുനശീകരണ പ്രവർത്തനങ്ങളാണ് നടത്തുക. ഓൺലൈൻ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് രൂപീകരിച്ച തദ്ദേശഭരണ സ്ഥാപന പ്രതിനിധി ചെയർമാനും സ്കൂൾ പ്രിൻസിപ്പൽ കൺവീനറുമായ സമിതി ശുചീകരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. RDD മാരുടേയും AD മാരുടേയും നേതൃത്വത്തിൽ സ്കൂൾ പ്രിൻസിപ്പൽമാരുടെ യോഗം വിളിച്ചു ചേർത്ത് പരീക്ഷാ തയ്യാറെടുപ്പ് വിലയിരുത്തും. സ്കൂൾ പ്രിൻസിപ്പൽമാർ അധ്യാപകരുടെ യോഗം വിളിച്ചു ചേർക്കും. പരീക്ഷാ കേന്ദ്രങ്ങളിൽ തെർമൽ സ്കാനറും സാനിറ്റൈസറും ഉറപ്പ് വരുത്തും. RDD മാർ അടിയന്തിരമായി പരീക്ഷാ കേന്ദ്രങ്ങൾ സന്ദർശിച്ച് പൊതുവിദ്യാഭ്യാസ ഡയറകടർക്ക് റിപ്പോർട്ട് നൽകണം.

0 Comments

Related NewsRelated News