കോട്ടയം: മഹാത്മാഗാന്ധി സർവകലാശാല ലൈബ്രറിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന മോട്ടിവേഷണൽ ക്ലാസ് ഇന്ന് (ആഗസ്റ്റ് 28) വൈകിട്ട് 7ന്. ഓൺലൈനായി സംഘടിപ്പിക്കുന്ന പരിപാടിയിൽ പ്രശസ്ത മനശാസ്ത്രജ്ഞനും പ്രഭാഷകനുമായ ആൻറൊ മൈക്കിൾ ‘എനിയഗ്രാം’ എന്ന വിഷയത്തെ അധികരിച്ച് ക്ലാസ്സെടുക്കും. മനശാസ്ത്രപരമായി വിവിധ ശ്രേണികളിലായി നിൽക്കുന്ന മനുഷ്യരെ തിരിച്ചറിയുന്നതിനുള്ള ഫലപ്രദമായ സങ്കേതങ്ങളിലൊന്നാണ് എനിയഗ്രാം. https://www.facebook.com/Mahatma-Gandhi-University-Library-111978437785011/ എന്ന ലിങ്കിലൂടെ സർവ്വകലാശാല ലൈബ്രറി ഫേസ് ബുക്ക് പേജ് മുഖേനയും https://meet.google.com/kym-daxt-wnm എന്ന ലിങ്കിലൂടെ ഗൂഗ്ൾ മീറ്റ് മുഖേനയും പരിപാടിയിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 9446238800 9846496323

0 Comments