തേഞ്ഞിപ്പലം: ആറാം സെമസ്റ്റര്‍ ബിരുദഫലങ്ങള്‍ അതിവേഗം പ്രഖ്യാപിച്ച് കാലിക്കറ്റ് സര്‍വകലാശാല. റഗുലര്‍-വിദൂരവിഭാഗം ഫലങ്ങളാണ് ഇന്ന് ഉച്ചക്ക് വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് പ്രഖ്യാപിച്ചത്. ഫലം വെബ്സൈറ്റില്‍ ലഭ്യമാണ്.
റഗുലര്‍ വിഭാഗം ബി.കോം. പരീക്ഷയെഴുതിയ 16070 പേരില്‍ 13823 പേര് ജയിച്ചു. (86%) ബി.ബി.എ. 5100 പേര് എഴുതി. ജയിച്ചത് 4214 (83%). 15811 പേര് എഴുതിയ ബി.എ. പരീക്ഷയില്‍ 12470 (79%) ജയിച്ചു. ബി.സി.എ. 1947 പേര് എഴുതിയതില്‍ 1535 പേരാണ് (79%) ജയിച്ചത്.
വിദൂരവിഭാഗം ബി.എസ് സി. എഴുതിയ 1291 പേരില്‍ 437 (34%) പേരും ബി.കോമില് 14592 പേരില്‍ 8140 (56%) പേരും ബി.ബി.എയില്‍ 1226-ല്‍ 697 (57%) വിജയിച്ചു.

റഗുലര്‍ വിഭാഗം ബി.എസ്.സി. വിദൂര വിഭാഗം ബി.എ. ഫലങ്ങളാണ് ഇനി പ്രഖ്യാപിക്കാനുള്ളത്. ഇവയുടെ മാര്‍ക്ക് കമ്പ്യൂട്ടറില്‍ രേഖപ്പെടുത്തുന്ന അവസാന ജോലികള്‍ നടക്കുകയാണ്. ഈ മാസം തന്നെ ഫലം പ്രഖ്യാപിക്കുമെന്ന് പരീക്ഷാഭവന് അറിയിച്ചു.
ഇത്തവണ ആറാം സെമസ്റ്റര്‍ പരീക്ഷകള്‍ ജൂലായ് എട്ടിനാണ് അവസാനിച്ചത്. കോവിഡ് പ്രതികൂല സാഹചര്യത്തിലും 40 ദിവസത്തിനകം നാല്, അഞ്ച്, ആറ് സെമസ്റ്റര്‍ പരീക്ഷകളുടെ ഫലം പ്രഖ്യാപിക്കാനായതിന് പിന്നില്‍ പ്രവര്‍ത്തിച്ച പരീക്ഷാഭവന് ജീവനക്കാരെയും പരീക്ഷാ കണ്‍ട്രോളറെയും വി.സിയും സിന്‍ഡിക്കേറ്റംഗങ്ങളും അഭിനന്ദിച്ചു.

ചടങ്ങില്‍ പ്രോ വൈസ് ചാന്‍സലര്‍ ഡോ. എം. നാസര്‍ അധ്യക്ഷനായി. പരീക്ഷാ കണ്ട്രോളര് ഡോ. സി.സി. ബാബു, രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ്, സിന്‍ഡിക്കേറ്റംഗങ്ങളായ ഡോ. ജി. റിജുലാല്‍, പ്രൊഫ. എം.എം. നാരായണന്, കെ.കെ. ഹനീഫ, ഡോ. എന്‍.വി. അബ്ദുറഹ്മാന്, ഡോ. റഷീദ് അഹമ്മദ്, ഡോ. കെ.പി. വിനോദ് കുമാര്‍, ഡോ. ഷംസാദ് ഹുസൈന്, അസി. രജിസ്ട്രാര്‍ വി. സുരേഷ്, പരീക്ഷാഭനിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
0 Comments