editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
ഒന്നാംവർഷ ഹയർ സെക്കന്ററി ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി പരീക്ഷയുടെ പുനർമൂല്യനിർണ്ണയ ഫലംഖേലോ ഇന്ത്യാ യോഗ്യത നേടി കാലിക്കറ്റ് വനിതാ ഹോക്കി ടീംപ്രായോഗിക പരീക്ഷ, സ്പോട്ട് അഡ്മിഷൻ: കണ്ണൂർ സർവകലാശാല വാർത്തകൾപരീക്ഷാഫലങ്ങൾ, പരീക്ഷാ തീയതി, പരീക്ഷാ അപേക്ഷ, പ്രാക്റ്റിക്കൽ: എംജി സർവകലാശാല വാർത്തകൾവൊക്കേഷണൽ ഹയർ സെക്കന്ററി വിദ്യാർത്ഥികൾക്കായി ഈവർഷം മുതൽ തൊഴിൽമേളകൾസ്കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ക്വിസ്, ഉപന്യാസ, പ്രസംഗ മത്സരങ്ങള്‍ നാളെഎംടെക് സ്പോട്ട് അഡ്മിഷൻ, 7 പരീക്ഷകളുടെ ഫലങ്ങൾ: എംജി സർവകലാശാല വാർത്തകൾപരീക്ഷാ ഫലം, പരീക്ഷാ അപേക്ഷ, മൂല്യനിര്‍ണയ ക്യാമ്പ്: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾസതേൺ ഇന്ത്യ സയൻസ് ഫെയറിന് തുടക്കം: വിവിധ സംസ്ഥാനങ്ങളിൽ നിന്ന് പങ്കാളിത്തംഹാൾ ടിക്കറ്റ് വിതരണം, പ്രിൻസിപ്പൽമാരുടെ യോഗം: കണ്ണൂർ സർവകലാശാല വാർത്തകൾ

എംഇഎസിൽ സൗജന്യ സോളാർ അവെയർനസ് പ്രോഗ്രാം

Published on : August 14 - 2021 | 8:30 pm

കുറ്റിപ്പുറം: തൊഴിൽ നൈപുണ്യ മേഖലയിലെ ഏറ്റവും മികച്ച സോളാർ ട്രെയിനിങ് സെന്ററുകളിൽ ഒന്നാണ് കുറ്റിപ്പുറം എംഇഎസ് എഞ്ചിനീയറിങ് കോളജ്. ഇവിടുത്തെ ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് എഞ്ചിനീയറിങ് ഡിപ്പാർട്ട്മെന്റ് വിവിധ കേന്ദ്ര – സംസ്ഥാന ഏജൻസികളായ Skill Council, NISE, ANERT, ASAP എന്നിവയുമായി സഹകരിച്ച് വിവിധ കോഴ്സുകൾ നടത്തി വരുന്നുണ്ട്. കേരള എഞ്ചിനീയേഴ്സ് അസോസിയേഷൻ (KEA) ബംഗളൂരുവും കുറ്റിപ്പുറം എംഇഎസ് എഞ്ചിനീയറിങ് കോളജിലെ ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് എഞ്ചിനീയറിങ് വിഭാഗവും സംയുക്തമായി ഓഗസ്റ്റ് 17 ന് വൈകുന്നേരം 3ന് സൗജന്യ സോളാർ അവെയർനസ്സ് പ്രോഗ്രാം സംഘടിപ്പിക്കുന്നു.

‘SOLAR POWER AND ITS APPLICABILITY FOR COMMON MAN’S USE’ എന്ന വിഷയത്തിലാണ് ഓൺലൈൻ പ്രോഗ്രാം സംഘടിപ്പിക്കുന്നത്. ഡിപ്ലോമ / പ്ലസ്ടു പാസ്സായവർക്കാണ് ഈ ഓൺലൈൻ ക്ലാസ്സിലേയ്ക്ക് മുൻഗണന. സോളാർ മേഖലയിലെ വിദഗദ്ധനും ഐ ടി പ്രൊഫഷണലുമായ ഡോ. ടോം ജോർജ്ജ് ആണ് പ്രഭാഷകൻ. ഈ പ്രോഗ്രാമിൽ പങ്കെടുക്കാനും സോളാർ മേഖലയിലെ സംശയനിവാരണത്തിനും ഏവർക്കും പങ്കെടുക്കാം. പരിപാടിയിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ ദയവായി താഴെ കാണുന്ന ഗൂഗിൾ ഫോമിൽ പേര് രജിസ്റ്റർ ചെയ്യുക.

https://tinyurl.com/3vs6xvjm


കൂടുതൽ വിവരങ്ങൾക്ക് വിളിയ്ക്കുക
9446558342, 9495053755

0 Comments

Related News