editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
സംസ്ഥാന സ്കൂൾ കലോത്സവം: മത്സരത്തിനുള്ള 24 വേദികളുടെ വിശദവിവരങ്ങൾകോഴിക്കോട് കേളികൊട്ടുയരാൻ ഇനി 26ദിനങ്ങൾ: സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ ലോഗോ പുറത്തിറങ്ങിലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളിൽ റോബോട്ടിക്സ് ലാബുകൾ: കിറ്റ് വിതരണം ഇന്നുമുതൽC-DOT പ്രോജക്ട് എന്‍ജിനീയര്‍: പ്രതിമാസം ഒരു ലക്ഷം രൂപ ശമ്പളംഓഡിയോളജി, സ്പീച്ച് ലാംഗ്വേജ് പത്തോളജി പിജി കോഴ്സുകൾമത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ ഫിഷറീസ് ഓഫീസര്‍,അസിസ്റ്റന്റ്: ഡിസംബര്‍ 31നകം അപേക്ഷിക്കണംകണ്ണൂർ സർവകലാശാല പരീക്ഷ ഹാൾ ടിക്കറ്റുകൾപ്രാക്ടിക്കൽ, പരീക്ഷാഫലം, പരിശീലനം: എംജി സർവകലാശാല വാർത്തകൾഅധ്യാപക നിയമനം, വിവിധ പരീക്ഷകൾ, പരീക്ഷാഫലങ്ങൾ: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾസംസ്കൃത സർവകലാശാല പരീക്ഷ തീയതികളിൽ മാറ്റം

കാലിക്കറ്റ് ബിരുദ പ്രവേശനം: ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ തുടങ്ങി

Published on : August 06 - 2021 | 6:18 pm

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴിലെ കോളജുകളിലേക്ക് ബിരുദ പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ തുടങ്ങി. ഓഗസ്റ്റ് 16-ന് വൈകീട്ട് 5 മണി വരെ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷാഫീസ്: ജനറല്‍ 280/- രൂപ. എസ്.സി/എസ്.ടി 115 രൂപ.

വെബ്സൈറ്റ്: www.admission.uoc.ac.in

ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പണത്തിന്റെ ആദ്യ ഘട്ടത്തില്‍ CAP IDയും പാസ്വേഡും മൊബൈലില്‍ ലഭ്യമാകുന്നതിന് അപേക്ഷകര്‍ http://admission.uoc.ac.in/ug/ -> Apply Now എന്ന ലിങ്കില്‍ അവരുടെ അടിസ്ഥാന വിവരങ്ങള്‍ നല്‍കണം. CAP ID, സെക്യൂരിറ്റി കീ എന്നിവ ലഭ്യമാകാത്ത സാഹചര്യം ഒഴിവാക്കുന്നതിനായി മൊബൈല്‍ നമ്പര്‍ ഒ.ടി.പി. വെരിഫിക്കേഷന്‍ നടപ്പാക്കിയിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ അവരടെയോ രക്ഷിതാവിന്റെയോ മൊബൈല്‍ നമ്പര്‍ മാത്രമേ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ സമയത്ത് നല്‍കാവൂ.

മൊബൈലില്‍/ഇമെയിലില്‍ ലഭിച്ച CAP ID യും പാസ്വേഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് അപേക്ഷ പൂര്‍ത്തീകരിക്കണം. അപേക്ഷയുടെ അവസാനമാണ് രജിസ്‌ട്രേഷന്‍ ഫീസടയ്‌ക്കേണ്ടത്. Final Submit & Pay എന്ന ബട്ടണ്‍ ക്ലിക് ചെയ്യുന്നതിന് മുന്‍പേ അപേക്ഷയില്‍ നല്‍കിയ വിവരങ്ങള്‍ ശരിയാണെന്ന് പരിശോധിച്ച് ഉറപ്പാക്കണം. ഫീസടച്ച് വീണ്ടും ലോഗിന്‍ ചെയ്ത് അപേക്ഷയുടെ പ്രിന്റ്ഔട്ട് എടുക്കുന്ന തോടെ മാത്രമേ അപേക്ഷ പൂര്‍ണമാകുകയുള്ളൂ.

ബിരുദ പ്രവേശനം: ശ്രദ്ധിക്കണം ഇക്കാര്യങ്ങള്‍

പ്രവേശനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാര്‍ത്ഥികളും (ജനറല്‍, മാനേജ്മെന്റ്, കമ്മ്യൂണിറ്റി ക്വോട്ട, സ്പോര്‍ട്ട്സ്, ഭിന്നശേഷി വിഭാഗക്കാര്‍, വിവിധ സംവരണ വിഭാഗക്കാര്‍) ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണം.

മാനേജ്മെന്റ്, സ്പോര്‍ട്ട്സ് എന്നീ ക്വാട്ടകളില്‍ പ്രവേശനം ആഗ്രഹിക്കുന്നവര്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷനു പുറമേ പ്രവേശനം ആഗ്രഹിക്കുന്ന കോളേജുകളില്‍ അപേക്ഷ സമര്‍പ്പിക്കണം.

കമ്മ്യൂണിറ്റി ക്വാട്ടയില്‍ പ്രവേശനം ലഭിക്കേണ്ടവവരെ അവര്‍ തിരഞ്ഞെടുക്കുന്ന 20 കോളേജ് ഓപ്ഷനുകളില്‍ ഉള്‍പ്പെടുന്ന എയ്ഡഡ് കോളേജുകളിലെ അര്‍ഹമായ കമ്യൂണിറ്റി ക്വാട്ടയിലേക്കായിരിക്കും പരിഗണിക്കുക. ഓരോ കമ്മ്യൂണിറ്റിക്കും അര്‍ഹമായ കോളേജുകളുടെ പട്ടിക വെബ്‌സൈറ്റിലുണ്ട്.

ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ സമയത്ത് നല്‍കുന്ന മാര്‍ക്ക്, എന്‍.എസ്.എസ്, എന്‍.സി.സി. തുടങ്ങിയ വെയിറ്റേജ്, നോണ്‍-ക്രീമിലെയര്‍, സംവരണ വിവരങ്ങള്‍ എന്നിവ കൃത്യമാണെന്ന് ഉറപ്പാക്കണം.

EWS സംവരണത്തിന് മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് മാത്രമാണ് അര്‍ഹത.

ഓണ്‍ലൈന്‍ രജിസ്ട്രേഷന് 20 ഓപ്ഷന്‍ വരെ നല്‍കാവുന്നതാണ്. ഗവ., എയ്ഡഡ്, സ്വാശ്രയ കോളേജുകളിലെ കോഴ്സുകളില്‍ വിദ്യാര്‍ത്ഥികള്‍ ഏറ്റവും താത്പര്യമുള്ള/ആഗ്രഹിക്കുന്ന ഓപ്ഷനുകള്‍ മുന്‍ഗണനാ ക്രമത്തില്‍ സമര്‍പ്പിക്കണം.

സ്വാശ്രയ കോഴ്സുകളുടെ ഫീസ് എയ്ഡഡ്/ ഗവണ്‍മെന്റ് കോഴ്സുകളുടെ ഫീസില്‍ നിന്നും വ്യത്യസ്തമായിരിക്കും.

അപേക്ഷകള്‍ അന്തിമ സമര്‍പ്പണം നടത്തിയതിനുശേഷം, ഓണ്‍ലൈന്‍ രജിസ്ട്രേഷന്റെ അവസാന തീയതി വരെയുള്ള എല്ലാ തിരുത്തലുകള്‍ക്കും കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള വിവിധ അഫിലിയേറ്റഡ് കോളേജുകളില്‍ പ്രവര്‍ത്തിക്കുന്ന നോഡല്‍ സെന്ററുകളുടെയോ ബിരുദ രജിസ്‌ട്രേഷന്റെ ഹോം പേജിലെ Support Centre എന്ന മെനുവിന്റെയോ സേവനം ഉപയോഗിക്കേണ്ടതാണ്.

ഭിന്നശേഷിക്കാരുടെ പ്രവേശനത്തിന് ഓണ്‍ലൈന്‍ അലോട്ട്മെന്റ് ഉണ്ടായിരിക്കില്ല. ഈ വിഭാഗത്തില്‍ രജിസ്റ്റര്‍ ചെയ്തവരുടെ റാങ്ക് ലിസ്റ്റ് അതത് കോളേജിലേക്ക് നല്‍കുന്നതും കോളേജ് പ്രസ്തുത റാങ്ക് ലിസ്റ്റില്‍ നിന്നും പ്രവേശനം നടത്തുന്നതുമാണ്.

ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റ്ഔട്ട് യൂണിവേഴ്സിറ്റിയിലേക്കോ കോളേജുകളിലേക്കോ അയക്കേണ്ടതില്ല. പ്രവേശനം ലഭിക്കുന്ന അവസരത്തില്‍ അപേക്ഷയുടെ പ്രിന്റ്ഔട്ട് മറ്റു അനുബന്ധ രേഖകളോടൊപ്പം അതത് കോളേജുകളില്‍ സമര്‍പ്പിക്കണം.

ബിരുദ പ്രവേശനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്ക് സര്‍വകലാശാലാ വാര്‍ത്തകള്‍ ശ്രദ്ധിക്കുക.

വിശദ വിവരങ്ങള്‍ക്കായി https://admission.uoc.ac.in/ug/ എന്ന വെബ് പേജ് സന്ദര്‍ശിക്കുക

0 Comments

Related News