മലപ്പുറം: 60 രാജ്യങ്ങളുടെ ദേശീയ പതാകകകൾ ഇന്ത്യയുടെ രണ്ട് രൂപ നാണയങ്ങളിൽ പെയിന്റ് ചെയ്ത ഒൻപതാം ക്ലാസുകാരി റിദ ബഹിയ ഇന്ത്യൻ ബുക്ക്സ് ഓഫ് റെക്കോർഡ്, ഗ്രാൻ്റ് മാസ്റ്റർ ഏഷ്യ ബുക്ക്സ് ഓഫ് റെക്കോർഡ് എന്നിവയിൽ ഇടം നേടി. അറുപത് രാജ്യങ്ങളുടെ പതാകകൾ മനോഹരമായാണ് നാണയങ്ങളിൽ വരച്ചെടുത്തത്.

ചങ്ങരംകുളം സ്വദേശി കോലക്കാട്ട് യാസർ അറഫാത്തിനെയും,റഹ്നയുടെയും മകളാണ്. പെരുമ്പിലാവ് അൻസാർ സ്കൂളിലെ ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥിയാണ് റിദ ബഹിയ. ജനപ്രിയ കലാകാരൻമാരുടെയും, നേതാക്കയുടെയും ഫോട്ടോകൾ ബോട്ടിൽ ക്രാഫ്റ്റ് വഴി സൂക്ഷിച്ചിട്ടുണ്ട്.

0 Comments