പ്രധാന വാർത്തകൾ
കെ-ടെറ്റ് യോഗ്യത: അധ്യാപകരുടെ വിവരങ്ങൾ 2ദിവസത്തിനകം നൽകണംവിവിധ തസ്തികകളിൽ പി.എസ്.സി നിയമനം: അപേക്ഷകൾ ഒക്ടോബർ 3വരെമെഡിക്കൽ പ്രവേശനത്തിൽ ആശങ്കവേണ്ട: ഈ വർഷം അധികമായി 550 സീറ്റുകൾസ്കൂളുകള്‍ക്കായി 5,000 അഡ്വാൻസ്ഡ് റോബോട്ടിക് കിറ്റുകൾ: സ്മാര്‍ട്ട് കാലാവസ്ഥാ കേന്ദ്രങ്ങള്‍ വരെ ഇനി നമ്മുടെ സ്കൂളുകളില്‍10,12 ക്ലാസുകളിൽ 75 ശതമാനം ഹാജര്‍ നിർബന്ധമാക്കി: ഹാജർ ഇല്ലെങ്കിൽ പരീക്ഷ എഴുതനാകില്ല ഗുരുശ്രേഷ്ഠ പുരസ്കാരം 2025: അപേക്ഷ 10വരെഉറങ്ങിക്കിടന്ന കുട്ടികളുടെ കണ്ണിൽ സഹപാഠികൾ പശ ഒഴിച്ച് ഒട്ടിച്ചു: 7പേർ ആശുപത്രിയിൽഎല്ലാ സ്കോളർഷിപ്പിനും കൂടി ഒരുപരീക്ഷ: പുതിയ പരിഷ്ക്കാരം വരുന്നുവിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവന പിൻവലിക്കണം: എഎച്ച്എസ്ടിഎത്രിവത്സര, പഞ്ചവത്സര എൽഎൽബി : ഓപ്ഷൻ സമർപ്പിക്കാം

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം: 99.04 ശതമാനം വിജയം

Aug 3, 2021 at 12:11 pm

Follow us on

ന്യൂഡൽഹി: ഈ വർഷത്തെ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 99.04 ശതമാനമാണ് വിജയം. പരീക്ഷയ്ക്കായി റജിസ്റ്റർ ചെയ്ത
20,97,128 വിദ്യാർത്ഥികളിൽ 20,76,997 പേർ
വിജയിച്ചു.

തിരുവനന്തപുരം മേഖലയാണ് രാജ്യത്ത് വിജയ ശതമാനത്തിൽ ഒന്നാമത്. 99.99 ശതമാനമാണ് തിരുവനന്തപുരത്തെ വിജയം.ബെംഗളുരു (99.96), ചെന്നെ (99.94)
മേഖലകൾ രണ്ടും മൂന്നും സ്ഥാനത്ത്. ഗുവാഹത്തിയാണ് 90.54% വിജയവുമായി മേഖലകളിൽ ഏറ്റവും പിന്നിൽ.

\"\"

ഈ വർഷം പെൺകുട്ടികളാണ് മുന്നിൽ. 99.24 ശതമാനം പെൺകുട്ടികൾ വിജയിച്ചു.
ആൺകുട്ടികളുടെ വിജയശതമാനം 98.89
ആണ്.95ശതമാനത്തിനു മുകളിൽ മാർക്ക് നേടിയവരുടെ എണ്ണം 57,824 ആണ്.

സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ഫലം ലഭ്യമാണ്. cbseresults.nic.in, cbse.gov.in, cbse.nic.inഎന്നീ വെബ്സൈറ്റ് വഴി വിദ്യാർഥികൾക്ക് ഫലം അറിയാം. അമിതമായ ട്രാഫിക് കാരണം, സിബിഎസ്ഇ വെബ്സൈറ്റ് ലഭിക്കുന്നില്ല എങ്കിൽ വിദ്യാർത്ഥികൾക്ക് DigiLocker, UMANG ആപ്പ് അല്ലെങ്കിൽ CBSE- യുടെ SMS സൗകര്യം എന്നിവയിലൂടെ ഫലം പരിശോധിക്കാൻ കഴിയും.

\"\"

രാജ്യത്ത് ആകെ 18 ലക്ഷത്തോളം വിദ്യാർഥികളാണ് 10-ാം ക്ലാസ് പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തത്. എന്നാൽ
കോവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സി.ബി.എസ്.ഇ 10,12 പരീക്ഷകൾ റദ്ദാക്കിയിരുന്നു. പന്ത്രണ്ടാം ക്ലാസ് ഫലം കഴിഞ്ഞദിവസമാണ് സിബിഎസ്ഇ പ്രസിദ്ധീകരിച്ചത്.

Follow us on

Related News