പ്രധാന വാർത്തകൾ
അഗ്നിവീർ: വ്യോമസേനയിൽ അവസരംKEAM 2024 പരാതി നൽകാനുള്ള തീയതി നീട്ടി, ഭിന്നശേഷിക്കാരുടെ പരിശോധനKEAM 2024: ആർക്കിടെക്ചർ, മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകൾക്ക് പുതുതായി അപേക്ഷിക്കാംകേരള മാനേജ്‌മെന്റ്‌ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (സെഷൻ II): ജൂൺ 30ന്സിവിൽ സർവീസ് ആദ്യഘട്ട പരീക്ഷ 16ന്: കേരളത്തിൽ പരീക്ഷ എഴുതാൻ 23666 പേർസ്‌കൂള്‍ ബസിന് തീപിടിച്ചു: ഒഴിവായത് വൻ ദുരന്തംവായനദിനം എത്തി: സ്കൂളുകളില്‍ ലൈബ്രേറിയന്‍ തസ്തിക അനുവദിക്കുകകാലിക്കറ്റിൽ പിജി പ്രവേശനം: 22 വരെ അപേക്ഷിക്കാംട്രാൻസ്ഫർ സർട്ടിഫിക്കറ്റ് സമർപ്പിക്കുന്നതിന് സാവകാശം നൽകണം :മന്ത്രി ആർ.ബിന്ദുബിരുദ പ്രവേശനം: അപേക്ഷയിലെ തിരുത്തലുകൾ 17നകം

വൈലോപ്പിള്ളി സംസ്‌കൃത ഭവനിൽ അക്ഷരശ്ലോക പഠന ക്ലാസ്

Aug 3, 2021 at 8:07 am

Follow us on

തിരുവനന്തപുരം: ഉച്ചാരണശുദ്ധി, വാക്യശുദ്ധി, കവിതയിലെ താളബോധം എന്നിവ പഠിതാക്കളിൽ ഉറപ്പിക്കുന്നതിനായി വൈലോപ്പിള്ളി സംസ്‌കൃത ഭവന്റെ നേതൃത്വത്തിൽ അക്ഷരശ്ലോകപഠന ക്ലാസ്സ് ആരംഭിക്കുന്നു. ചിങ്ങം ഒന്നിന് (ആഗസ്റ്റ് 17) രാവിലെ 11ന് ക്ലാസ്സ് തുടങ്ങും. ഓൺലൈൻ വഴിയാണ് ക്ലാസ്. 10 നും 25 നും മദ്ധ്യേ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.

\"\"

അപേക്ഷയുടെ മാതൃക വൈലോപ്പിള്ളി സംസ്‌കൃതി ഭവന്റെ വാട്ട്‌സ്ആപ്പ്, ഫെയ്‌സ്ബുക്ക്  (https://www.facebook.com/Vyloppilli/)   ഗ്രൂപ്പിൽ നൽകിയിട്ടുണ്ട്. പൂരിപ്പിച്ച അപേക്ഷകൾ തപാൽ മാർഗ്ഗമോ (വിലാസം : സെക്രട്ടറി, വൈലോപ്പിള്ളി സംസ്‌കൃതി ഭവൻ, നളന്ദ, നന്തൻകോട്, തിരുവന്തപുരം-3)  directormpcc@gmail.com എന്ന ഇമെയിലിലോ ആഗസ്റ്റ് 10ന് മുമ്പ് ലഭിക്കണം. ക്ലാസുകൾ സൗജന്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 0471-2311842.

\"\"

Follow us on

Related News