പ്രധാന വാർത്തകൾ
സ്കൂൾ വാർഷിക പരീക്ഷകളിൽ മികച്ച വിജയം നേടാൻ ഒരുങ്ങാം; കുട്ടികൾക്കായി പഠന ടിപ്‌സുകൾ”സിഎം കിഡ്സ്” സ്കോളർഷിപ്പ് പരീക്ഷ നാളെ: കുട്ടികൾ അറിയേണ്ട കാര്യങ്ങൾവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇനി ഏതെങ്കിലും മതത്തിൽപ്പെട്ട പേര് നൽകരുതെന്ന് മന്ത്രിസഭാ തീരുമാനംശ്രദ്ധിക്കുക: നാളത്തെ പരീക്ഷയിൽ മാറ്റമുണ്ട്കെ-ടെറ്റ് യോഗ്യത: ശമ്പള സ്‌കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകുംനിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടിഅധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കുംആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിറോബോട്ടിക്‌സ് എക്സ്പോയുമായി ഫാറൂക്ക് ഹയർ സെക്കന്ററി സ്കൂൾഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നു

\’കൂൾ\’ സ്‌കിൽ ടെസ്റ്റിൽ 95 ശതമാനം വിജയം

Aug 2, 2021 at 5:55 pm

Follow us on

തിരുവനന്തപുരം: കൈറ്റ്
നടപ്പാക്കുന്ന ഓൺലൈൻ പരിശീലന പദ്ധതിയായ \’കൂൾ\’ (കൈറ്റ്‌സ് ഓപ്പൺ ഓൺലൈൻ ലേണിങ്) പരിശീലനത്തിന്റെ ഫലം പ്രഖ്യാപിച്ചു. 2469 അധ്യാപകരിൽ 2353 പേർ (95%) കോഴ്‌സ് വിജയിച്ചു. അധ്യാപകരുടെ പ്രാബേഷൻ പ്രഖ്യാപിക്കുന്നതിന് \’കൂൾ\’ കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി ലഭിക്കുന്ന സർട്ടിഫിക്കറ്റ് പര്യാപ്തമാണെന്ന സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിലുള്ള പരിശീലനമാണിത്. അഞ്ചാം ബാച്ചിന്റെ  സ്‌കിൽ ടെസ്റ്റ് ഫലമാണ് പ്രസിദ്ധീകരിച്ചത്. വിവിധ ബാച്ചുകളിലായി 19461 അധ്യാപകർ ഇതുവരെ കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി. പരീക്ഷാഫലം  www.kite.kerala.gov.in ൽ ലഭ്യമാണ്.

\"\"

Follow us on

Related News