തിരുവനന്തപുരം: സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷനിൽ ഓഫിസ് അറ്റൻഡന്റ് തസ്തികയിൽ ഡെപ്യൂട്ടേഷൻ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സബോർഡിനേറ്റ് സർവീസിൽ ഇതേ തസ്തികയിൽ ജോലി ചെയ്യുന്നവർക്ക് അപേക്ഷിക്കാം.

ബയോഡാറ്റ, മാതൃവകുുഷിൽനിന്നുള്ള എൻ.ഒ.സി, ഫോം. 144 (കെ.എസ്.ആർ. പാർട്ട് ഒന്ന്) എന്നിവ സഹിതമുള്ള അപേക്ഷ (എട്ട് പകർപ്പുകൾ) ഓഗസ്റ്റ് 13ന് വൈകുന്നേരം അഞ്ച് മണിക്കകം ബന്ധപെട്ട അധികാരി വഴി സെക്രട്ടറി, സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ, റ്റി.സി. 14/2036, വാൻറോസ് ജംഗ്ഷൻ, കേരള യൂണിവേഴ്സിറ്റി പി.ഒ., തിരുവനന്തപുരം – 695 034 എന്ന വിലാസത്തിൽ ലഭിക്കണം. തിരുവനന്തപുരം ജില്ലയിൽ താമസിക്കുന്നവർക്ക് മുൻഗണന.

0 Comments