തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല കായിക മേളയ്ക്ക് ഇന്ന് തുടക്കമാകും. ഇന്ന്വൈകീട്ട് 3.30 ന് വൈസ് ചാൻസലർ ഡോ. എം.കെ, ജയരാജ് പതാക ഉയർത്തും. സർവകലാശാലാ സ്റ്റേഡിയത്തിൽ കോവിഡ് മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് 26 മുതൽ 28 വരെയാണ് മത്സരം. കോവിഡ് സാഹചര്യത്തിൽ് ഹീറ്റ്സ് ഒഴിവാക്കിക്കൊണ്ട് എല്ലാ ഇനങ്ങളുടേയും ഫൈനലുകൾ മാത്രമാണ് നടത്തുക.

മികച്ച പ്രകടനം നിലനിർത്തുന്ന അത്ലറ്റുകളെ കണ്ടെത്തുകയാണ് ലക്ഷ്യം. മുന്നൂറോളം കായികതാരങ്ങൾ ഈ പങ്കെടുക്കും. എല്ലാ മത്സരാർത്ഥികളും ആർ. ടി. പി. സി. ആർ. ടെസ്റ്റ് നെഗറ്റീവ് സർട്ടിഫിക്കറ്റ് സമർപ്പിക്കണം.

പുരുഷ വനിതാ വിഭാഗങ്ങളിലായി അയ്യായിരം മീറ്റർ, ഹാമർത്രോ, ഷോട്ട് പുട്, ട്രിപ്പിൾ ജമ്പ്, ഹൈജമ്പ്, എന്നീ ഇനങ്ങളുടെ ഫൈനലുകൾ നടക്കും. കൂടാതെ ട്രാൻസ്ജെൻഡറുകൾക്കായുള്ള ഷോട്ട് പുട് ഇനത്തിലും ഫൈനൽ നടക്കും.

0 Comments