editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
സഹകരണ സർവീസ് പരീക്ഷാ കലണ്ടറായി; ആദ്യഘട്ട പരീക്ഷ ഓഗസ്റ്റിൽസ്പോർട്സ് സ്കൂൾ പ്രവേശനം:വിദ്യാർത്ഥികൾക്ക് വീണ്ടും അവസരംആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം അപസ്മാരത്തിന് കാരണമാകുമെന്ന് കാലിക്കറ്റ്‌ ഗവേഷണപഠനം25ന് നിയുക്തി മെഗാ ജോബ് ഫെയർ: 3000ൽ അധികം ഒഴിവുകൾബിരുദ പരീക്ഷാ തീയതിയിൽ മാറ്റം, ടൈം ടേബിൾ: കണ്ണൂർ സർവകലാശാല വാർത്തകൾപരീക്ഷകൾ, പരീക്ഷാഫലം, എല്‍എല്‍ബി വൈവ: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾമഹാത്മാഗാന്ധി സർവകലാശാലയിൽ ആർട്ടിഫിഷ്യൽ ഇൻറലിജൻസിൽ എം.എസ്.സിപരീക്ഷകൾ 4മുതൽ, പ്രാക്ടിക്കൽ, വിവിധ പരീക്ഷാ ഫലങ്ങൾ: എംജി സർവകലാശാല വാർത്തകൾഡിഫാം പരീക്ഷ: പുനർമൂല്യനിർണയ ഫലംഅങ്കണവാടി വർക്കർ/ഹെൽപ്പർ: അപേക്ഷ ഏപ്രിൽ 17വരെ

പ്ലസ്ടു കഴിഞ്ഞ മിടുക്കരെ കാത്ത് കാലിക്കറ്റ് ക്യാമ്പസിൽ നാല് ഇന്റഗ്രേറ്റഡ് പി.ജി. കോഴ്‌സുകള്‍: അടുത്ത മാസം പ്രവേശന പരീക്ഷ

Published on : July 24 - 2021 | 5:31 pm

തേഞ്ഞിപ്പലം:ഗവേഷണ നിലവാരത്തിലുള്ള ഉന്നതപഠനം ആഗ്രഹിക്കുന്നവര്‍ക്കായി കാലിക്കറ്റ് സര്‍വകലാശാലാ ക്യാമ്പസിൽ ഈ അധ്യയന വര്‍ഷം മുതല്‍ നാല് പുതിയ ഇന്റഗ്രേറ്റഡ് പി.ജി. കോഴ്‌സുകള്‍. എം.എസ്.സി പ്രോഗ്രാമുകളായ ബയോ സയന്‍സ്, കെമിസ്ട്രി, ഫിസിക്‌സ്, എം.എ. ഡെവലപ്‌മെന്റല്‍ സ്റ്റഡീസ് എന്നിവയാണ് പുതുതായി തുടങ്ങുന്നവ. ഓഗസ്റ്റില്‍ പ്രവേശന പരീക്ഷ നടത്തി സെപ്റ്റംബറില്‍ ക്ലാസ് തുടങ്ങാനാണ് ലക്ഷ്യമിടുന്നത്. റഗുലര്‍ രീതിയിലുള്ള കോഴ്സുകള്‍ മിടുക്കരായ വിദ്യാര്‍ഥികള്‍ക്ക് മികച്ച അവസരമായിരിക്കുമെന്ന് വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് പറഞ്ഞു.


പ്ലസ് ടു യോഗ്യതയുള്ളവര്‍ക്ക് പരീക്ഷ നടത്തിയാണ് അഞ്ചുവര്‍ഷ കോഴ്‌സിന് പ്രവേശനം നല്‍കുക. സര്‍വകലാശാലാ കാമ്പസില്‍ ആദ്യമായാണ് ഇന്റഗ്രേറ്റഡ് പി.ജി. കോഴ്‌സ് തുടങ്ങുന്നത്.

ENGLISH PLUS https://wa.me/+919895374159

ബയോസയന്‍സ്

ബയോസയന്‍സ് ‘ ഐസര്‍ ‘ മാതൃകയിലാണ് തയ്യാറാക്കിയിരിക്കുന്നത്. ആകെ 20 സീറ്റാണുള്ളത്. ബയോളജിയാണ് പ്രധാന വിഷയം. ഫിസിക്‌സ്, കെമിസ്ട്രി, മാത്സ് എന്നിവ അനുബന്ധ വിഷയങ്ങളാണ്. ഫങ്ഷണല്‍ ഇംഗ്ലീഷും പാഠ്യപദ്ധതിയില്‍ അടങ്ങുന്നുണ്ട്. മൂന്ന് വര്‍ഷം കഴിയുമ്പോള്‍ ബിരുദം നേടി പുറത്തു പോകുന്ന രീതിയില്ല. കോഴ്സിന്റെ അവസാന വര്‍ഷം ഇന്ത്യയിലെ ഏതെങ്കിലും പ്രമുഖ സ്ഥാപനങ്ങളില്‍ ഗവേഷണത്തിന് അവസരം നല്‍കുമെന്ന് കോഴ്സ് കോ-ഓര്‍ഡിനേറ്ററായ ഡോ. വി.എം. കണ്ണന്‍ പറഞ്ഞു.  
അടുത്തിടെ കോഴ്‌സുകള്‍ നിര്‍ത്തലാക്കിയ സ്‌കൂള്‍ ഓഫ് ഹെല്‍ത്ത് സയന്‍സിന്റെ കെട്ടിടങ്ങളും ലാബുകളുമെല്ലാമാണ് പുതിയ കോഴ്‌സുകള്‍ക്ക് പ്രയോജനപ്പെടുത്തുക. സര്‍വകലാശാലാ പഠനവകുപ്പിലെ സ്ഥിരം അധ്യാപകര്‍ക്ക് പുറമെ ആവശ്യമായ മറ്റു ഫാക്കല്‍റ്റികളെക്കൂടി നിയോഗിക്കും.
ബയോസയന്‍സിന്റെ മേല്‍നോട്ട സമിതി അംഗങ്ങളായ ഡോ. ഹരികുമാരന്‍ തമ്പി, ഡോ. ഇ. പുഷ്പലത, ഡോ. പി. സുനോജ് കുമാര്‍, ഡോ. സുബൈര്‍ മേടമ്മല്‍, യൂണിവേഴ്‌സിറ്റി അസി. എകിസ്‌ക്യൂട്ടീവ് എന്‍ജിനീയര്‍ കെ.എസ്. രഞ്ജിത്ത്, അസി. എന്‍ജിനീയര്‍ സി.എസ്. ആദര്‍ശ് തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ച് സൗകര്യങ്ങള്‍ വിലയിരുത്തി. ആവശ്യമായ നവീകരണ പ്രവവൃത്തികള്‍ ഉടന്‍ പൂര്‍ത്തിയാക്കും.

കെമിസ്ട്രി, ഫിസിക്സ്

സ്‌കൂള്‍ ഓഫ് ഫിസിക്കല്‍ സയന്‍സിന് കീഴില്‍ വരുന്ന ഇന്റഗ്രേറ്റഡ് കെമിസ്ട്രി, ഇന്റഗ്രേറ്റഡ് ഫിസിക്സ് എന്നിവക്ക് 15 സീറ്റ് വീതമാണുള്ളത്. പഠനവകുപ്പുകളിലെ പരമ്പരാഗത ബി.എസ്സി.-എം.എസ്സി. പാഠ്യപദ്ധതിയില്‍ നിന്ന് വ്യത്യസ്തമായുള്ള പുതുതലമുറ കോഴ്സുകളാകും.
ആദ്യ സെമസ്റ്ററുകളില്‍ ഒരേ പാഠ്യപദ്ധതിയാകും ഇവക്ക്. അതിന് ശേഷം അതത് പഠനവകുപ്പുകളില്‍ പഠനം തുടരാനാകുമെന്ന് കോഴ്‌സിന്റെ ചുമതല വഹിക്കുന്ന ഡോ. ആന്റണി ജോസഫ് പറഞ്ഞു.

ഡെവലപ്മെന്റ് സ്റ്റഡീസ്

ഏത് വിഷയത്തില്‍ പ്ലസ്ടു നേടിയവര്‍ക്കും എം.എ. ഡെവലപ്‌മെന്റ് സ്റ്റഡീസിന്റെ പ്രവേശന പരീക്ഷ എഴുതാനാകും. 30 സീറ്റാണ് പരിഗണിക്കുന്നത്. സാമ്പത്തിക-സാമൂഹിക-രാഷ്ട്രീയ പഠനങ്ങളിലൂടെ വികസനം സാധ്യമാക്കുന്നതിന്റെ ശാസ്ത്രീയ പഠനം വഴി നിരവധി തൊഴിലവസരങ്ങള്‍ ലഭ്യമാകും. ഇക്കണോമിക്‌സിന് തുല്യമായ
യു.ജി.സി. നെറ്റ് യോഗ്യത നേടാനാകും.
ഇക്കണോമിക്‌സ്, സോഷ്യോളജി, പൊളിറ്റിക്കല്‍ സയന്‍സ്, ഹിസ്റ്ററി എന്നിവയാണ് പ്രധാനമായും പാഠ്യപദ്ധതി ഉള്ളടക്കമെന്ന് ഇക്കണോമിക്സ് പി.ജി. ബോര്‍ഡ് ചെയര്‍മാന്‍ ഡോ. ഡി. ഷൈജന്‍ പറഞ്ഞു.

0 Comments

Related News