editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ കമ്പൈൻഡ് ഗ്രാജ്വേറ്റ് ലെവൽ പരീക്ഷ: അപേക്ഷ 8വരെകുസാറ്റിലെ സ്കൂൾ ഓഫ് ഫോട്ടോണിക്സിൽ സ്പോട്ട് അഡ്മിഷൻ നാളെഫൈബർ റീ ഇൻഫോഴ്‌സ്ഡ് പ്ലാസ്റ്റിക് കോഴ്സ്KOOL ‘കൂൾ’ സ്‌കിൽ ടെസ്റ്റ് ഫലം;97.5 ശതമാനം വിജയംസ്കൂളുകൾക്കുള്ള പിഎം ശ്രീ പദ്ധതി; അപേക്ഷകൾ ഒക്ടോബർ ഒന്നുമുതൽ നവംബർ 30വരെയുക്രൈനിലെ വിദ്യാർഥികൾക്കുള്ള തുടർപഠനം: ജോർജിയയിൽ 3 സർവകലാശാലകൾക്കു മാത്രം അനുമതിഎൻജിനീയറിങ് കോളജിൽ ഡിമാൻഡ് കംപ്യൂട്ടർ സയൻസിന്പ്ലസ് വൺ സപ്ലിമെന്ററി അലോട്ട്മെന്റ് പ്രവേശനം 26, 27 തീയതികളിൽ: ഫലം 26ന് രാവിലെ 9ന്ബിടെക് ലാറ്ററല്‍ എന്‍ട്രിക്കുള്ള ട്രയല്‍ അലോട്ട്മെന്റ്: ഒന്നാം അലോട്മെന്റ് 27ന്പ്ലസ് വൺ (വി.എച്ച്.എസ്.ഇ) വൈറ്റിങ് ലിസ്റ്റ് പ്രവേശനം: അവസാന തീയതി 27

എംജി സർവകലാശാല പരീക്ഷകളുടെ വിശദവിവരങ്ങൾ: പരീക്ഷാഫലവും

Published on : July 22 - 2021 | 6:33 pm

കോട്ടയം: 2020 മാർച്ചിൽ നടന്ന രണ്ടാം വർഷ ബി.എസ് സി. മെഡിക്കൽ ലബോറട്ടറി ടെക്നോളജി (എം.എൽ.റ്റി.) സപ്ലിമെന്ററി (പുതിയ സ്കീം) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓഗസ്റ്റ് നാലുവരെ അപേക്ഷിക്കാം

ENGLISH PLUS https://wa.me/+919895374159

2019 നവംബറിൽ നടന്ന ബി.കോം. (ഓഫ് കാമ്പസ്) സപ്ലിമെന്ററി/മേഴ്സി ചാൻസ് ആനുവൽ സ്കീം പാർട്ട് 1 ഇംഗ്ലീഷ്, പാർട്ട് 2 മോഡേൺ ലാംഗ്വേജ്, പാർട്ട് 3 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓഗസ്റ്റ് നാലുവരെ അപേക്ഷിക്കാം.

സ്കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ടിലെ ആറാം സെമസ്റ്റർ പഞ്ചവത്സര ബി.ബി.എ. എൽ.എൽ.ബി. (ഓണേഴ്സ് – റഗുലർ, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓഗസ്റ്റ് നാലുവരെ അപേക്ഷിക്കാം.

അപേക്ഷ തീയതി

മൂന്നാം സെമസ്റ്റർ സി.ബി.സി.എസ്. (2019 അഡ്മിഷൻ – റഗുലർ), മൂന്നാം സെമസ്റ്റർ സി.ബി.സി.എസ്. സൈബർ ഫോറൻസിക് (2019 അഡ്മിഷൻ – റഗുലർ) യു.ജി. പരീക്ഷകൾക്ക് പിഴയില്ലാതെ ജൂലൈ 27, 28 തീയതികളിലും 525 രൂപ പിഴയോടെ ജൂലൈ 29 വരെയും 1050 രൂപ സൂപ്പർഫൈനോടെ ജൂലൈ 30 വരെയും അപേക്ഷിക്കാം.

പരീക്ഷ തീയതി

അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടും നാലും സെമസ്റ്റർ എൽ.എൽ.എം. പരീക്ഷകൾ ഓഗസ്റ്റ് ആറിന് ആരംഭിക്കും. പിഴയില്ലാതെ ജൂലൈ 27 വരെയും 525 രൂപ പിഴയോടെ ജൂലൈ 28 വരെയും 1050 രൂപ സൂപ്പർഫൈനോടെ ജൂലൈ 29 വരെയും അപേക്ഷിക്കാം. വിദ്യാർഥികൾ രജിസ്റ്റർ ചെയ്ത പരീക്ഷകേന്ദ്രത്തിൽത്തന്നെ പരീക്ഷയെഴുതണം.

അഞ്ചാം സെമസ്റ്റർ ബി.വോക് (2018 അഡ്മിഷൻ – റഗുലർ/സപ്ലിമെന്ററി – പഴയ സ്കീം) പരീക്ഷകൾ ഓഗസ്റ്റ് മൂന്നിന് ആരംഭിക്കും. പിഴയില്ലാതെ ജൂലൈ 27 വരെയും 525 രൂപ പിഴയോടെ ജൂലൈ 28 വരെയും 1050 രൂപ സൂപ്പർഫൈനോടെ ജൂലൈ 29 വരെയും അപേക്ഷിക്കാം.

അഫിലിയേറ്റഡ് കോളജുകളിലെ ആറാം സെമസ്റ്റർ ബി.എ. (ക്രിമിനോളജി) എൽ.എൽ.ബി. (ഓണേഴ്സ് – 2011 അഡ്മിഷൻ – സപ്ലിമെന്ററി/ബി.എ. എൽ.എൽ.ബി. പഞ്ചവത്സര ഇന്റഗ്രേറ്റഡ് (2012-2014 അഡ്മിഷൻ – സപ്ലിമെന്ററി), ബി.എ. എൽ.എൽ.ബി. പഞ്ചവത്സര ഇന്റഗ്രേറ്റഡ് (2015 അഡ്മിഷൻ – സപ്ലിമെന്ററി), പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബി.എ. എൽ.എൽ.ബി. (ഓണേഴ്സ് – 2017 അഡ്മിഷൻ – റഗുലർ/സപ്ലിമെന്ററി), ആറാം സെമസ്റ്റർ ബി.ബി.എ. എൽ.എൽ.ബി. (ഓണേഴ്സ് – 2013, 2014 അഡ്മിഷൻ – സപ്ലിമെന്ററി), ആറാം സെമസ്റ്റർ ബി.ബി.എ. എൽ.എൽ.ബി. (ഓണേഴ്സ് 2017 അഡ്മിഷൻ – റഗുലർ/2016, 2015 – അഡ്മിഷൻ സപ്ലിമെന്ററി), ആറാം സെമസ്റ്റർ ബി.കോം. എൽ.എൽ.ബി. (ഓണേഴ്സ് – 2013, 2014 അഡ്മിഷൻ – സപ്ലിമെന്ററി), ആറാം സെമസ്റ്റർ ബി.കോം എൽ.എൽ.ബി. (ഓണേഴ്സ് – 2017 അഡ്മിഷൻ – റഗുലർ/2016, 2015 അഡ്മിഷൻ – സപ്ലിമെന്ററി) പരിക്ഷകൾ ഓഗസ്റ്റ് നാലിന് ആരംഭിക്കും.

അഫിലിയേറ്റഡ് കോളേജുകളിലെ എട്ടാം സെമസ്റ്റർ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബി.എ. എൽ.എൽ.ബി. (ഓണേഴ്സ് – 2016 – അഡ്മിഷൻ റഗുലർ), ബി.എ. എൽ.എൽ.ബി. പഞ്ചവത്സര ഇന്റഗ്രേറ്റഡ് (2015 അഡ്മിഷൻ – സപ്ലിമെന്ററി), ബി.എ. (ക്രിമിനോളജി) എൽ.എൽ.ബി. (ഓണേഴ്സ്) 2011 അഡ്മിഷൻ – സപ്ലിമെന്ററി/ബി.എ. എൽ.എൽ.ബി. പഞ്ചവത്സര ഇന്റഗ്രേറ്റഡ് (2014, 2013, 2012 അഡ്മിഷൻ – സപ്ലിമെന്ററി), ബി.ബി.എ. എൽ.എൽ.ബി. പഞ്ചവത്സര ഇന്റഗ്രേറ്റഡ് (2016 അഡ്മിഷൻ – റഗുലർ/2015 അഡ്മിഷൻ – സപ്ലിമെന്ററി), ബി.ബി.എ. എൽ.എൽ.ബി. (ഓണേഴ്സ്) 2014, 2013 അഡ്മിഷൻ – സപ്ലിമെന്ററി, ബി.കോം. എൽ.എൽ.ബി. പഞ്ചവത്സര ഇന്റഗ്രേറ്റഡ് (2016 അഡ്മിഷൻ – റഗുലർ/2015 അഡ്മിഷൻ – സപ്ലിമെന്ററി), ബി.കോം. എൽ.എൽ.ബി. (ഓണേഴ്സ്) 2014, 2013 അഡ്മിഷൻ – സപ്ലിമെന്ററി) പരീക്ഷകൾ ജൂലൈ 30 ന് ആരംഭിക്കും.

2021 ജൂലൈയിൽ മഹാത്മാഗാന്ധി സർവകലാശാല സ്കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസസിലെ ഒന്നാം സെമസ്റ്റർ എം.എഡ്. (സി.എസ്.എസ്. – 2019-2021 ബാച്ച്) സപ്ലിമെന്ററി എക്സ്റ്റേണൽ പരീക്ഷയ്ക്ക് പിഴയില്ലാതെ ജൂലൈ 26 വരെയും പിഴയോടെ ജൂലൈ 27 വരെയും അപേക്ഷിക്കാം. വിദ്യാർഥികൾ പരീക്ഷഫീസായി 315 രൂപയും മാർക്ക് ലിസ്റ്റ് ഫീസായി 105 രൂപയും അപേക്ഷഫീസായി 30 രൂപയും അടയ്ക്കണം. ഇ-പേയ്മെന്റ് പോർട്ടൽ വഴിയാണ് ഫീസടയ്ക്കേണ്ടത്. എസ്.സി./ എസ്.ടി./ ഒ.ഇ.സി. വിദ്യാർഥികൾ പരീക്ഷാ ഫീസും മാർക്ക് ലിസ്റ്റ് ഫീസും അടയ്ക്കേണ്ടതില്ല. വിശദ വിവരത്തിന് ഫോൺ: 0481-2731042.

പുതുക്കിയ പരീക്ഷ തീയതി

ജൂലൈ 21ന് നടത്താൻ നിശ്ചയിച്ചിരുന്ന മൂന്നാം സെമസ്റ്റർ ബി.പി.ഇ.എസ്. (നാലുവർഷ ഇന്റഗ്രേറ്റഡ് പ്രോഗ്രാം – 2018 അഡ്മിഷൻ – റഗുലർ/2017, 2016 അഡ്മിഷൻ – സപ്ലിമെന്ററി), രണ്ടാം സെമസ്റ്റർ ബി.വോക് (പുതിയ സ്കീം – 2019 അഡ്മിഷൻ – റഗുലർ), ഒന്നും രണ്ടും സെമസ്റ്റർ എം.എ./എം.എസ് സി./എം.കോം (2019 അഡ്മിഷൻ – റഗുലർ – പ്രൈവറ്റ് രജിസ്ട്രേഷൻ) പരീക്ഷകൾ യഥാക്രമം ജൂലൈ 28, ഓഗസ്റ്റ് നാല്, ഓഗസ്റ്റ് ആറ് തീയതികളിൽ നടക്കും. പരീക്ഷകേന്ദ്രത്തിന് മാറ്റമില്ല.

0 Comments

Related News