പ്രധാന വാർത്തകൾ
വിദ്യാസമുന്നതി സ്കോളർഷിപ്പ്: തീയതി നീട്ടിപത്താംതരം തുല്യതാപരീക്ഷ നീട്ടിയില്ല: പരീക്ഷ നാളെമുതൽ 18വരെസംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് തുടക്കമായി: അടുത്ത വർഷംമുതൽ സ്വർണ്ണക്കപ്പ്കേരള സാഹിത്യ അക്കാദമി അവാർഡുകൾ: അപേക്ഷ ഡിസംബർ 15വരെസൗജന്യ ഓൺലൈൻ നൈപുണ്യ വികസന പരിപാടി: വിദ്യാർഥികൾക്കും ഉദ്യോഗാർഥികൾക്കും അവസരംപോസ്റ്റ് മെട്രിക് സ്കോളർഷിപ്പിനായി 200 കോടി രൂപകൂടി അനുവദിച്ചുറെയിൽസ് ഇന്ത്യ ടെക്നിക്കൽ ആൻഡ് ഇക്കണോമിക് സർവീസിൽ സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ്: 600 ഒഴിവുകൾഓൺലൈൻ ക്ലാസ് റെക്കോഡിങ്: അധ്യാപകർക്ക് അപേക്ഷിക്കാംസംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് നാളെ പാലക്കാട്‌ തുടക്കംകിഫ്‌ബിയിൽ ​ടെക്നി​ക്ക​ൽ അ​സി​സ്റ്റ​ന്റ് ട്രെ​യി​നി​ നിയമനം: 12ഒഴിവുകൾ

സമഗ്ര ശിക്ഷാ കേരളയിൽ ഡെപ്യൂട്ടേഷൻ: അധ്യാപകർക്ക് അപേക്ഷിക്കാം

Jul 20, 2021 at 6:19 pm

Follow us on

തിരുവനന്തപുരം: സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കേന്ദ്രാവിഷ്കൃത പദ്ധതിയായ സമഗ്ര ശിക്ഷാ കേരളയുടെ സംസ്ഥാന- ജില്ല- ബിആർസി തലങ്ങളിലുള്ള വിവിധ തസ്തികളിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം.

\"\"

ENGLISH PLUS https://wa.me/+919895374159


സ്റ്റേറ്റ് പ്രോഗ്രാം ഓഫീസർ, ജില്ലാ പ്രോജക്ട് കോ-ഓർഡിനേറ്റർ, ജില്ലാപ്രോഗ്രാം ഓഫീസർ, ബ്ലോക്ക് പ്രോജക്ട് കോ-ഓർഡിനേറ്റർ
ട്രെയിനർ (ബ്ലോക്ക്തലം)
തസ്തികകളിലേക്കാണ് നിയമം. അപേക്ഷ അയയ്ക്കുന്നതിന് നിശ്ചയിച്ചിട്ടുള്ള
യോഗ്യതകളെ സംബന്ധിച്ച വിശദാംശവും അപേക്ഷയുടെ മാതൃകയും സമഗ്ര
ശിക്ഷാ കേരളയുടെ വെബ്സൈറ്റിൽ (www.ssgkerala.in) ലഭ്യമാണ്.

അപേക്ഷ സമർപ്പിക്കുന്ന അധ്യാപകർക്ക് (ഗവൺമെന്റ് & എയ്ഡഡ്) സർവീസിൽ നിന്ന് വിരമിക്കാൻ കുറഞ്ഞത് 2 വർഷമെങ്കിലും സേവനകാലാവധി ഉണ്ടാകണം. മേൽപറഞ്ഞ 1, 2, 3 തസ്തികകളിലേക്ക് യോഗ്യരായവരുടെ അപേക്ഷകൾ 31-07-2021-ന്
വൈകുന്നേരം 5ന് മുൻപായി സമഗശിക്ഷാ കേരള സ്റ്റേറ്റ്പ്രോജക്ട് ഡയറക്ടറുടെ ഓഫീസിൽ ലഭിക്കണം.

\"\"

ബ്ലോക്ക് പ്രോജക്ട് കോ-ഓർഡിനേറ്റർ/ട്രെയിനർ തസ്തികയിലേക്കുള്ള അപേ
ക്ഷകൾ നിയമനം ആഗ്രഹിക്കുന്ന ജില്ലാ പ്രാജക്ട് ഓഫീസുകളിലേക്ക്
31-07-2021-ന് മുൻപ് ലഭിച്ചിരിക്കണം. ബ്ലോക്ക് പ്രോജക്ട് കോ-ഓർഡിനേറ്റർ/ട്രെയിനർ തസ്തികയിൽ ഒന്നിലധികം ജില്ലകളിലേക്ക് അപേക്ഷകൾ അയയ്ക്കാൻ ആഗ്രഹിക്കുന്ന അധ്യാപകർ ബന്ധപ്പെട്ട ജില്ലാ പ്രോജക്ട് ഓഫീസുകളിലേക്ക് പ്രത്യേക
മായി അപേക്ഷ സമർപ്പിക്കണം.

Follow us on

Related News