editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
പരീക്ഷാഫലം,ഗവേഷകരുടെ യോഗം, നല്ല നടപ്പ്: കണ്ണൂർ സർവകലാശാല വാർത്തകൾതൃക്കാക്കര കെഎംഎം കോളേജിൽ എംബിഎ, എംസിഎ കോഴ്സുകളിൽ സീറ്റ് ഒഴിവ്ലഹരി വിരുദ്ധ ബോധവൽക്കരണം: ഗാന്ധിജയന്തി ദിനത്തിലെ സ്കൂൾതല പരിപാടികൾ നാളെഇന്ന് വിജയദശമി: സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ വിദ്യാരംഭ ചടങ്ങുകൾ തുടങ്ങിMADHYA PRADESH 10,12 Class board exams 2023 dates RELEASEDപ്ലസ് വൺ സ്പോട്ട് അഡ്മിഷൻ ഉടൻ: ഈ വർഷത്തെ പ്രവേശനം പൂർത്തിയാകുന്നുതിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ട്രാൻസ്പ്ലാന്റ് കോർഡിനേറ്റർ തസ്തികയില്‍ ഒഴിവുകള്‍കെടെറ്റ് വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കാത്തവര്‍ക്ക് അവസരംഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാറ്ററിങ് ടെക്നോളജി ബിരുദ പ്രവേശനം: ഒന്നാംഘട്ട അലോട്ട്മെന്റ് പ്രവേശനം ഒക്ടോബർ 6വരെഡിപ്ലോമ ഇൻ ജനറൽ നഴ്‌സിങ് ആൻഡ് മിഡ്‌ വൈഫറി കോഴ്‌സ്: അന്തിമ റാങ്ക്പട്ടിക ഒക്ടോബർ 15ന്

കേരള സർവകലാശാല പരീക്ഷകൾ മാറ്റി: ഇന്നത്തെ വാർത്തകൾ

Published on : July 19 - 2021 | 5:40 pm


തിരുവനന്തപുരം:കേരള സർവകലാശാല ജൂലൈ 16, 17 തീയതികളിൽ വർക്കല എസ്എൻ കോളജിൽ വച്ച് നടത്താനിരുന്ന ആറാം സെമസ്റ്റർ ബി.എസ്.സി. ജിയോളജിയുടെ പ്രാക്ടിക്കൽ പരീക്ഷകൾ മാറ്റി. പരീക്ഷകൾ യഥാക്രമം ജൂലൈ 26, 27 തീയതികളിൽ അതേ കോളജിൽ വച്ച് നടത്തും.കേരളസർവകലാശാല മാർച്ച് 2021 ൽ നടത്തിയ ആറാം സെമസ്റ്റർ കരിയർ റിലേറ്റഡ് സി.ബി.സി.എസ്.എസ്. ബി.എസ്.സി. ഇലക്ട്രോണിക്സ് കോഴ്സിന്റെ പ്രാക്ടിക്കൽ പരീക്ഷകൾ ജൂലൈ22, 23 തീയതികളിൽ അതാത് കോളജുകളിൽ നടത്തും.വിശദവിവരങ്ങൾ വെബ്സൈറ്റിൽ.


കേരളസർവകലാശാലയുടെ ആറാം സെമസ്റ്റർ ബി.എസ്.സി. ബയോകെമിസ്ട്രി ആന്റ് ഇൻഡസിയൽ മൈക്രോബയോളജി കോഴ്സിന്റെ ജൂലൈ 21, 22 തീയതികളിൽ നടത്താനിരുന്ന പ്രാക്ടിക്കൽ പരീക്ഷകൾ (കോർ – ബയോകെമിസ്ട്രി, വൊക്കേഷണൽ മൈക്രോബയോളജി) ജൂലൈ 22,23 തീയതികളിലും, ആറാം സെമസ്റ്റർ ബി.വോക്ക് സോഫ്റ്റ്വെയർ ഡെവലപ്പ്മെന്റ് കോഴ്സിന്റെ ജൂലൈ 21 ന് നടത്താനിരുന്ന പ്രാക്ടിക്കൽ പരീക്ഷ ജൂലൈ 24 നും നടത്തുന്നതാണ്. മറ്റു പരീക്ഷകൾ മാറ്റമില്ലാതെ നടക്കും.

ENGLISH PLUS https://wa.me/+919895374159

പ്രോജക്ട്/വൈവ

കേരളസർവകലാശാലയുടെ ആറാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. ബി.എസ്.സി. (2018അഡ്മിഷൻ റെഗുലർ, 2015, 2016, 2017 അഡ്മിഷൻ സപ്ലിമെന്ററി) മാർച്ച് 2021 പരീക്ഷയുടെ മാത്തമാറ്റിക് പ്രോജക്ട് വൈവ പരീക്ഷ ജൂലൈ 23, 26 തീയതികളിൽ അതാത് കോളേജുകളിൽ വച്ച് നടത്തുന്നതാണ്. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

ടൈംടേബിൾ ഹാൾടിക്കറ്റ്

കേരളസർവകലാശാല വിദൂരവിദ്യാഭ്യാസകേന്ദ്രം ജൂലൈ 23, ആഗസ്റ്റ് 9 തീയതികളിൽ ആരംഭിക്കുന്ന യഥാക്രമം ഒന്ന്, രണ്ട് സെമസ്റ്റർ എം.എ. ഹിസ്റ്ററി (റെഗുലർ, ഇംപൂവ്മെന്റ് ആന്റ് സപ്ലിമെന്ററി) പരീക്ഷകളുടെ പുതുക്കിയ ടൈംടേബിൾ വെബ്സൈറ്റിൽ ലഭ്യമാണ്. ജൂലൈ 23, ആഗസ്റ്റ്9 തീയതികളിൽ ആരംഭിക്കുന്ന യഥാക്രമം ഒന്ന്, രണ്ട് സെമസ്റ്റർ എം.എ./എം.എസ്.സി/എം.കോം. (റെഗുലർ, ഇംപൂവ്മെന്റ് ആന്റ് സപ്ലിമെന്ററി) പരീക്ഷകളുടെ ഹാൾടിക്കറ്റുകൾ വിദ്യാർത്ഥികളുടെ പ്രൊഫൈലിൽ ലഭ്യമാണ്.

കേരളസർവകലാശാല 2020 നവംബറിൽ നടത്തിയ എട്ടാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എൽ.എൽ.ബി. (ബി.എ./ബി.ബി.എ./ബി.കോം.) പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചിട്ടുള്ള വിദ്യാർത്ഥികൾ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡും ഹാൾടിക്കറ്റുമായി ജൂലൈ 22, 23, 26 തീയതികളിൽ ഇ.ജെ.X (പത്ത്) സെക്ഷനിൽ ഹാജരാകേണ്ടതാണ്.

റിസർച്ച് പോർട്ടൽ നവീകരണം – ഗവേഷക അദ്ധ്യാപക വിവര ശേഖരണം: തീയതി നീട്ടി

കേരളസർവകലാശാല റിസർച്ച് പോർട്ടൽ നവീകരിക്കുന്നതിന്റെ ഭാഗമായി സർവകലാശാല അദ്ധ്യാപകന വകുപ്പ് മേധാവികൾക്കും, അംഗീകൃത ഗവേഷണ കേന്ദ്രങ്ങളുടെ തലവൻമാർക്കും അവരുടെ കീഴിലുള്ള ഫെസിലിറ്റി സെന്ററിൽ ഗവേഷക അദ്ധ്യാപകരായി തുടരുന്നവരുടെ പേരുവിവരങ്ങൾ ഓൺലൈനായി സമർപ്പിക്കുവാൻ അവസരം നൽകിയിരുന്നു. പ്രസ്തുത വിവരങ്ങൾ
ഇനിയും നൽകിയിട്ടില്ലാത്ത സർവകലാശാല വകുപ്പ് മേധാവികളും, ഗവേഷണ കേന്ദ്രങ്ങളുടെ തലവൻമാരും അവ ജൂലൈ 23 ന് മുൻപായി ഓൺലൈനായി സമർപ്പിക്കേണ്ടതാണ്.

അഡ്വാൻസ്ഡ് പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ഇംഗ്ലീഷ് ഫോർ കമ്മ്യൂണിക്കേഷൻ

കേരളസർവകലശാല ഇംഗ്ലീഷ് പഠനവവിഭാഗം നടത്തുന്ന “APGDEC (അഡ്വാൻസ്ഡ് പോസ്റ്റ്
ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ഇംഗ്ലീഷ് ഫോർ കമ്മ്യൂണിക്കേഷൻ)” എന്ന പാർട്ട് ടൈം സായാഹ്ന കോഴ്സിലേക്ക് (റീ നോട്ടിഫിക്കേഷൻ) അപേക്ഷ ക്ഷണിച്ചു. യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിലുളള ബിരുദം. ഫീസ്: 8175/- & പരീക്ഷാഫീസ്, കാലയളവ്: ഒരു വർഷം (തിങ്കൾ മുതൽ വെള്ളി വരെ 5.30 – 7.30). സർവകലാശാല ക്യാഷ് കൗണ്ടറിലോ ഓൺലൈനായോ 30 രൂപ ഒടുക്കിയ ചെലാൻ ഇംഗീഷ് പഠനവകുപ്പിൽ സമർപ്പിച്ച് അപേക്ഷാഫോം കൈപ്പറ്റാവുന്നതാണ്. അപേക്ഷകൾ ജൂലൈ 26 വരെ ഇംഗ്ലീഷ് പഠനവകുപ്പിൽ സ്വീകരിക്കുന്നതാണ്

0 Comments

Related News