തിരുവനന്തപുരം: എസ്എസ്എൽസി, പ്ലസ് ടു പരീക്ഷയിൽ ഗ്രേസ്മാർക്ക് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട അന്തിമതീരുമാനം കോടതി നിർദ്ദേശപ്രകാരം മതിയെന്ന് സംസ്ഥാന സർക്കാർ. ഈ വർഷം എസ്എസ്എൽസി പ്ലസ് ടു പരീക്ഷകൾക്ക് ഗ്രേസ് മാർക്ക് അനുവദിക്കേണ്ടത് ഇല്ലെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനമാണ് പരിശോധിക്കുന്നത്.
കോവിഡ് കാലത്ത് എൻസിസി, എൻഎസ്എസ്, സ്കൗട്ട് ആൻഡ് ഗൈഡ്സ് എന്നിവയ്ക്ക് കീഴിൽ സേവനപ്രവർത്തനങ്ങൾ നടത്തിയവർക്ക് ഗ്രേസ്മാർക്ക് നിഷേധിച്ചതിനെതിരെ ഹൈക്കോടതിയിൽ പരാതി ലഭിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സർക്കാർ കോടതിയുടെ നിർദ്ദേശത്തിന് ആയി കാത്തിരിക്കുന്നത്.

ENGLISH PLUS https://wa.me/+919895374159
ഗ്രേസ്മാർക്ക് ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് ഒട്ടേറെ പരാതികൾ സർക്കാരിനും ലഭിച്ചിട്ടുണ്ട്. കായിക താരങ്ങളായ വിദ്യാർഥികൾക്ക് ഗ്രേസ് മാർക്ക് നിഷേധിക്കരുതെന്ന് ആവശ്യം വിദ്യാഭ്യാസ വകുപ്പുമായി ചർച്ച ചെയ്തെന്നും രണ്ടുദിവസത്തിനകം തീരുമാനം ഉണ്ടാകുമെന്നും കായിക മന്ത്രി വി.അബ്ദുറഹ്മാൻ പറഞ്ഞു.

