കിളിക്കൊഞ്ചൽ ഇനി എല്ലാ വീട്ടിലും: ഓൺലൈൻ സൗകര്യമില്ലാത്തവർക്ക് പ്രീ സ്‌കൂൾ കിറ്റുകൾ

Jul 4, 2021 at 7:14 pm

Follow us on

പത്തനംതിട്ട: സംസ്ഥാനത്ത് ഇന്റർനെറ്റ് സൗകര്യമോ ടെലിവിഷൻ സംവിധാനമോ ലഭ്യമല്ലാത്ത അങ്കണവാടി കുട്ടികൾക്ക് പ്രീസ്‌കൂൾ കിറ്റുകൾ നൽകി തുടങ്ങി. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം പത്തനംതിട്ട കുലശേഖരപതിയിലെ 92-ാം നമ്പർ അങ്കണവാടിയിൽ മന്ത്രി വീണാജോർജ് നിർവഹിച്ചു.

\"\"

ഓൺലൈൻ സൗകര്യമില്ലാത്ത 14,102 കുട്ടികളുടെ പ്രീ സ്‌കൂൾ പഠനം ഉറപ്പ് വരുത്തുന്നതിനാണ് കിറ്റ് വിതരണം ചെയ്യുന്നത്. അങ്കണവാടികളിലെ ആക്ടിവിറ്റി ബുക്ക്, ചാർട്ട് പേപ്പറുകൾ, ക്രയോൺ എന്നിവയാണ് കിറ്റിലുള്ളത്.

\"\"

ENGLISH PLUS https://wa.me/+919895374159


പ്രീ സ്‌കൂൾ കിറ്റെത്തിക്കുന്ന പ്രവർത്തനം വരും ദിവസങ്ങളിൽ തന്നെ പൂർത്തിയാക്കുമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. കോവിഡ് കാലത്ത് കുട്ടികളുടെ പ്രീ സ്‌കൂൾ പഠനം മുടങ്ങാതിരിക്കാനാണ് 2020 ജൂൺ മാസം മുതൽ വനിത ശിശുവികസന വകുപ്പ് കിളിക്കൊഞ്ചൽ എന്ന പരിപാടി വിക്‌ടേഴ്‌സ് ചാനലിൽ ആരംഭിച്ചത്. 2021ൽ രണ്ടാം ഭാഗവും ആരംഭിച്ചു.

\"\"

എങ്കിലും ഇന്റർനെറ്റും ടി.വി. സിഗ്നലുകൾ ഇല്ലാത്തതും കാരണം കുറേ കുട്ടികൾക്ക് ഇത് കാണാൻ സാധിക്കാതെ വരുന്നെന്ന് മനസിലായി. അവരെ കൂടി പ്രീ സ്‌കൂൾ പഠനത്തിന്റെ ഭാഗമാക്കാനാണ് ഇത്തരമൊരു പദ്ധതി വകുപ്പ് ആവിഷ്‌ക്കരിച്ചതെന്നും മന്ത്രി വ്യക്തമാക്കി.
മുൻസിപ്പൽ ചെയർമാൻ സക്കീർ ഹുസൈൻ, വാർഡ് കൗൺസിലർ അഷറഫ്, ജില്ലാ വനിത ശിശുവികസന ഓഫീസർ തസ്‌നിം, പ്രോഗ്രാം ഓഫീസർ നിഷ നായർ തുടങ്ങിയവർ പങ്കെടുത്തു.

\"\"

Follow us on

Related News