പ്രധാന വാർത്തകൾ
10,12 ക്ലാസുകളിൽ 75 ശതമാനം ഹാജര്‍ നിർബന്ധമാക്കി: ഹാജർ ഇല്ലെങ്കിൽ പരീക്ഷ എഴുതനാകില്ല ഗുരുശ്രേഷ്ഠ പുരസ്കാരം 2025: അപേക്ഷ 10വരെഉറങ്ങിക്കിടന്ന കുട്ടികളുടെ കണ്ണിൽ സഹപാഠികൾ പശ ഒഴിച്ച് ഒട്ടിച്ചു: 7പേർ ആശുപത്രിയിൽഎല്ലാ സ്കോളർഷിപ്പിനും കൂടി ഒരുപരീക്ഷ: പുതിയ പരിഷ്ക്കാരം വരുന്നുവിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവന പിൻവലിക്കണം: എഎച്ച്എസ്ടിഎത്രിവത്സര, പഞ്ചവത്സര എൽഎൽബി : ഓപ്ഷൻ സമർപ്പിക്കാംഒന്നുമുതൽ 8വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കുള്ള മാർഗദീപം സ്കോളർഷിപ്പ്: അപേക്ഷ 22വരെ മാത്രംഗുരുജ്യോതി അധ്യാപക പുരസ്കാരത്തിന് ഇപ്പോൾ അപേക്ഷിക്കാംമികച്ച വിദ്യാലയങ്ങൾക്ക് മുഖ്യമന്ത്രിയുടെ പേരിൽ പുരസ്‌കാരം നൽകും: വി. ശിവൻകുട്ടിഅധ്യാപക അവാർഡ് തുക അടുത്തവർഷം മുതൽ ഇരട്ടിയാക്കും: വി.ശിവൻകുട്ടി

അധ്യാപകർക്ക് എസ്.സി.ഇ.ആർ.ടിയിൽ ഡെപ്യൂട്ടേഷൻ നിയമനം

Jun 30, 2021 at 4:30 am

Follow us on

തിരുവനന്തപുരം: സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സ്ഥാപനമായ എസ്.സി.ഇ.ആർ.ടി (കേരള) യിലേക്ക് ഡെപ്യൂട്ടേഷൻ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. സ്‌പെഷ്യൽ എഡ്യൂക്കേഷൻ, ഇക്കണോമിക്‌സ്, പൊളിറ്റിക്കൽ സയൻസ്, ആർട്ട് എഡ്യൂക്കേഷൻ, ബയോളജി, ഇൻ-സർവീസ് ടീച്ചർ എഡ്യൂക്കേഷൻ, ഉറുദു, കന്നഡ എന്നീ വിഷയങ്ങളിൽ അസിസ്റ്റന്റ് പ്രൊഫസർ/റിസർച്ച് ഓഫീസർ തസ്തികകളിലേക്കാണ് നിയമനം.

ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കുന്നതിനായി സർക്കാർ സ്‌കൂളുകൾ, സർക്കാർ അധ്യാപക പരിശീലന കേന്ദ്രങ്ങൾ, സർക്കാർ കോളജുകൾ, സർക്കാർ ട്രെയിനിംഗ് കോളേജുകൾ, യൂണിവേഴ്‌സിറ്റികൾ എന്നിവയിൽ ജോലി ചെയ്യുന്ന അധ്യാപകർക്ക് നിശ്ചിത മാതൃകയിൽ അപേക്ഷ നൽകാം.

\"\"

വകുപ്പു മേലധികാരികളുടെ എൻ.ഒ.സി സഹിതം ജൂലൈ 19ന് മുൻപ് ഡയറക്ടർ, എസ്.സി.ഇ.ആർ.ടി, വിദ്യാഭവൻ, പൂജപ്പുര, തിരുവനന്തപുരം-12 എന്ന വിലാസത്തിൽ ലഭിക്കണം.

\"\"

ENGLISH PLUS https://wa.me/+919895374159

അഭിമുഖം നടത്തിയായിരിക്കും തെരഞ്ഞെടുക്കുന്നത്. വിശദ വിവരങ്ങൾക്ക്: www.scert.kerala.gov.in സന്ദർശിക്കുക.

\"\"

Follow us on

Related News