പ്രധാന വാർത്തകൾ
സ്കൂൾ വാർഷിക പരീക്ഷകളിൽ മികച്ച വിജയം നേടാൻ ഒരുങ്ങാം; കുട്ടികൾക്കായി പഠന ടിപ്‌സുകൾ”സിഎം കിഡ്സ്” സ്കോളർഷിപ്പ് പരീക്ഷ നാളെ: കുട്ടികൾ അറിയേണ്ട കാര്യങ്ങൾവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇനി ഏതെങ്കിലും മതത്തിൽപ്പെട്ട പേര് നൽകരുതെന്ന് മന്ത്രിസഭാ തീരുമാനംശ്രദ്ധിക്കുക: നാളത്തെ പരീക്ഷയിൽ മാറ്റമുണ്ട്കെ-ടെറ്റ് യോഗ്യത: ശമ്പള സ്‌കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകുംനിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടിഅധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കുംആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിറോബോട്ടിക്‌സ് എക്സ്പോയുമായി ഫാറൂക്ക് ഹയർ സെക്കന്ററി സ്കൂൾഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നു

ആലുവ യുസി കോളജ് പ്രിൻസിപ്പൽ നിയമനം: ഹർജികൾ സുപ്രീംകോടതി തള്ളി

Jun 30, 2021 at 2:10 pm

Follow us on

ന്യൂഡൽഹി: ആലുവ യുസി കോളജ് പ്രിൻസിപ്പൽ നിയമനത്തിനെതിരെ എംജി സർവകലാശാലയും കോളജ് മാനേജറും നൽകിയ ഹർജികൾ സുപ്രീം കോടതി തള്ളി.2018ൽ നടന്ന നിയമനവുമായി ബന്ധപ്പെട്ട പരാതിയാണ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് തള്ളിയത്.

ബോട്ടണി വിഭാഗത്തിലെ അസ്സോസിയേറ്റ് പ്രഫസറായ ഡോ.താരയെ പ്രിൻസിപ്പാൾ ആയി നിയമിച്ച നടപടിയാണ് ഹർജികൾ തള്ളിയതിലൂടെ ഇപ്പോൾ കോടതി  ശരിവച്ചത്. ഡോ.താരയെ നിയമിച്ചത് യുജിസിയുടെ 2016 ലെ റഗുലേഷൻ പ്രകാരമുള്ള യോഗ്യത ഇല്ലാതെയാണെന്നു ചൂണ്ടിക്കാട്ടിയാണ് മഹാത്മാ ഗാന്ധി സർവ്വകലാശാലയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകർ കോടതിയിൽ വാദിച്ചത്.

\"\"

ENGLISH PLUS https://wa.me/+919895374159

സർവകലാശാലയുടെ അംഗീകാരം ഇല്ലാത്ത ജേണലിൽ പ്രസിദ്ധീകരിച്ച പ്രബന്ധമാണ് താര ഹാജരാക്കിയതെന്നും ചൂണ്ടിക്കാട്ടി. ഡോ. താര വിരമിക്കാൻ ഇനി ഏതാനും മാസമേ ഉള്ളൂ എന്നും താരയുടെ നിയമനം അംഗീകരിച്ച ഹൈക്കോടതി വിധിയിൽ ഇടപെടുന്നില്ലെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.

\"\"

Follow us on

Related News