തിരുവനന്തപുരം: പത്താം ക്ലാസ് അടിസ്ഥാനയോഗ്യതയുള്ള തസ്തികകളിലെ നിയമനത്തിനായി ജൂലൈ 3ന് പി.എസ്.സി. നടത്തുന്ന പരീക്ഷയുടെ അഡ്മിഷൻ കാർഡ് ജൂൺ 15 മുതൽ ലഭ്യമാകും. ഉദ്യോഗാർഥികളുടെ പ്രൊഫൈലിൽ നിന്ന് ഡൗൺലോഡ് ചെയ്യാം.
ENGLISH PLUS https://wa.me/+919895374159
ജൂൺ 25 വരെ അഡ്മിഷൻ ടിക്കറ്റ് ലഭിക്കാത്ത ഉദ്യോഗാർഥികൾക്ക് 9446445483, 0471-2546260, 0471-2546246 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാം. കോവിഡ് വ്യാപനത്തെ തുടർന്ന് വിവിധ ഘട്ടങ്ങളിലായി പി.എസ്.സി. നടത്തിയ പൊതുപ്രാഥമിക പരീക്ഷ എഴുതാൻ കഴിയത്ത ഉദ്യോഗാർഥികൾക്കായാണ് ജൂലായ് 3ന് അഞ്ചാംഘട്ട പരീക്ഷ നടത്തുന്നത്.
കാരണം കാണിക്കുന്ന രേഖകൾ സഹിതം അപേക്ഷിച്ചവർക്കാണ് പരീക്ഷയ്ക്ക് അവസരം നൽകുന്നത്.