എടപ്പാൾ: എടത്തല എംഇഎസ് കോളജിലെ നാച്വർ ക്ലബ്ബ് പരിസ്ഥിതി ദിനത്തിൽ നടത്തിയ ഫോട്ടോഗ്രാഫി മത്സരത്തിൽ (breathe of nature) അർജുൻ ശുകപുരത്തിൻ്റെ ചിത്രത്തിന് ഒന്നാം സ്ഥാനം. \’ഞാനും ഒന്നു ശ്വസിച്ചോട്ടെ\’… എന്ന ചിത്രമാണ് ഒന്നാം സ്ഥാനം നേടിയത്.
ENGLISH PLUS
വീട്ടുമുറ്റത്തെ സിമന്റ് കട്ടകൾക്കിടയിലൂടെ നാമ്പെടുക്കുന്ന കൊച്ചുതൈയുടെ ചിത്രമാണ് ഒന്നാം സ്ഥാനത്തിന് അർഹമായത്. മാതൃഭൂമി എടപ്പാൾ ലേഖകൾ ഉണ്ണിശുകപുരത്തിന്റെ മകനാണ്.
മൽസരത്തിലെ മറ്റു വിജയികൾ: എസ്. ശരണാഗതി, പി.ടി. റംജി, എം.എസ്. ശ്രീലക്ഷ്മി.