പ്രധാന വാർത്തകൾ
എംഎസ് സൊല്യൂഷൻസിനെതിരെ കൂടുതൽ പരാതികൾ: അന്വേഷണം തുടങ്ങിചോദ്യങ്ങൾ ചോർത്തി അത് ‘പ്രവചനം’ ആക്കുന്നു: പിന്നിൽ വലിയ കച്ചവട തന്ത്രം സ്കൂൾ പരീക്ഷ ചോദ്യപ്പേപ്പർ മുൻകൂട്ടി യുട്യൂബ് ചാനലിൽ: കുറ്റവാളികൾക്കെതിരെ കർശന നടപടിയെടുക്കുംമന:പാഠം പഠിച്ചുമാത്രം സ്കൂ​ൾ പ​രീ​ക്ഷ എഴുതരുത്: വിദ്യാർത്ഥിയുടെ പഠ​ന മികവ്  പരിശോധിക്കണം പരീക്ഷകളുടെ ചോദ്യങ്ങൾ മുൻകൂട്ടി സ്വകാര്യ ഓൺലൈൻ മാധ്യമങ്ങളിൽ: കർശന നടപടി വേണമെന്ന് അധ്യാപകർ എൽഎസ്എസ്, യുഎസ്എസ് പരീക്ഷയുടെ വിജ്ഞാപനംഎസ്എസ്എൽസി സർട്ടിഫിക്കറ്റിലെ പേര് ഇനിമുതൽ മാറ്റാം: കേരള വിദ്യാഭ്യാസചട്ടം ഭേദഗതി ചെയ്തുഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷകൗൺസിലിങ് മാനദണ്ഡങ്ങൾ പാലിച്ചില്ല: കേരളത്തിലെ 2 ഹോമിയോ കോളജുകളിലെ അഡ്മിഷൻ റദ്ധാക്കിസിയുഇടി-യുജിയിൽ ഈ വർഷം 37 വിഷയങ്ങൾ: പരീക്ഷാസമയവും നിജപ്പെടുത്തി

എയ്ഡഡ് സ്കൂൾ നിയമനങ്ങളിലും തുടർനടപടി സ്കൂൾ തുറന്നശേഷം: വി. ശിവൻകുട്ടി

Jun 1, 2021 at 10:36 am

Follow us on

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകൾ തുറക്കാനുള്ള സാഹചര്യം ഇപ്പോൾ ഇല്ലാത്തതിനാലാണ് നിയമന ഉത്തരവുകൾ ലഭിച്ചവർക്ക് സർവീസിൽ പ്രവേശിക്കാൻ സാധിക്കാത്തതെന്ന് മന്ത്രി വി. ശിവൻകുട്ടി. നിയമസഭയിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉന്നയിച്ച സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി.

\"\"


സംസ്ഥാനത്തെ സ്കൂളുകളിൽ ഓരോ അദ്ധ്യയന വർഷവും ആറാമത്തെ പ്രവൃത്തി ദിവസത്തെ കുട്ടികളുടെ എണ്ണത്തിന്‍റെ അടിസ്ഥാനത്തിലാണ് തസ്തികനിർണ്ണയം നടത്തി വരുന്നത്. ഈ തസ്തിക നിർണ്ണയത്തിന്‍റെ അടിസ്ഥാനത്തിൽ ഒഴിവുള്ള തസ്തികകളിലേക്ക് നിയമനവും നടത്തുന്നു. 2020-21 അദ്ധ്യയന വർഷത്തിൽ കോവിഡ് 19  ന്‍റെ പശ്ചാത്തലത്തിൽ സ്കൂളുകൾ തുറന്നിട്ടില്ലാത്തതും ക്ലാസുകൾ ആരംഭിച്ചിട്ടില്ലാ ത്തതുമാണ്. 2021-22 വർഷാരംഭത്തിലും സ്കൂളുകൾ തുറക്കാനുള്ള സാഹചര്യം ആയിട്ടില്ല.

ആയതിനാൽ ആണ് നിയമന ഉത്തരവുകൾ ലഭിച്ചവർക്ക് സേവനത്തിൽ പ്രവേശിക്കാൻ സാധിക്കാത്തത്. ഇക്കാര്യത്തിൽ, അഡ്വക്കേറ്റ് ജനറലിന്‍റെ  18.11.2020 ലെ എസ് എസ്-23/2020/എജി നമ്പർ കത്ത് പ്രകാരമുള്ള ഉപദേശം കൂടി കണക്കിലെടുത്തുകൊണ്ടാണ് നിയമനം ലഭിച്ചവർക്ക് സ്കൂളുകൾ തുറന്നു പ്രവർത്തനം ആരംഭിക്കുന്ന മുറക്ക് സേവനത്തിൽ പ്രവേശിക്കാം എന്ന നിർദ്ദേശം നൽകിയിട്ടുള്ളതെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു.

\"\"

കേരള വിദ്യാഭ്യാസ ചട്ടങ്ങളിലെ അദ്ധ്യായം XIV എ, ചട്ടം 7A (2) അനുസരിച്ച് പ്രധാനാദ്ധ്യാപകൻ, അനദ്ധ്യാപകർ ഒഴികെയുള്ള നിയമനങ്ങൾ സ്കൂൾ തുറക്കുന്ന മുറയ്ക്ക് മാത്രമേ നടത്താൻ സാധിക്കുകയുള്ളൂ. സർക്കാർ മേഖലയിൽ, ഹയർ സെക്കന്‍ററി ഉൾപ്പെടെ 2513 പേർക്ക് വിവിധ ജില്ലകളിൽ അദ്ധ്യാപക തസ്തികകളിൽ നിയമന ഉത്തരവുകൾ നൽകിയിട്ടുണ്ട്. 788 പേർക്ക് അദ്ധ്യാപക തസ്തികകളിലേക്ക് പി എസ് സി നിയമന ശുപാർശ (PSC Advice) നൽകിയിട്ടുണ്ട്.

ഇക്കാലയളവിൽ എയ്ഡഡ് മേഖലയിൽ നടത്തിയ ഏകദേശം 4800 നിയമനങ്ങളുടെ പ്രൊപോസലുകൾ അംഗീകാരത്തിനായി സമർപ്പിക്കപ്പെട്ടിട്ടുണ്ട്. സർക്കാർ സ്കൂളുകളിലെ പോലെ തന്നെ സ്കൂളുകൾ തുറന്ന്‍ പ്രവർത്തനം ആരംഭിക്കുന്ന മുറക്ക് മാത്രമേ മേൽപ്പറഞ്ഞ എയ്ഡഡ് സ്കൂളുകളിലെ നിയമനങ്ങളിൽ തുടർനടപടി സ്വീകരിക്കുവാൻ സാധിക്കുകയുള്ളൂ.
സ്കൂളുകൾ തുറന്ന്‍ റഗുലർ ക്ലാസുകൾ ആരംഭിക്കുന്ന മുറക്ക് അദ്ധ്യാപക തസ്തികകളിൽ നിയമന ഉത്തരവ് നല്‍കിയ എല്ലാവർക്കും സേവനത്തിൽ പ്രവേശിക്കാവുന്നതാണ് എന്ന വിവരം അറിയിക്കുന്നു.

\"\"

Follow us on

Related News