
തിരുവനന്തപുരം: സ്കൂൾ വിദ്യാർഥികളുടെ ക്ലാസ് സ്ഥാനക്കയറ്റത്തിന് മാനദണ്ഡമാക്കുന്ന പഠന പുരോഗതിരേഖ ഒമ്പതാം ക്ലാസിന് മാത്രം ബാധകമാക്കും. ഒൻപതാം ക്ലാസുകാരുടെ പഠന മികവ് വിലയിരുത്തൽ നടത്തി മെയ് 25നകം ക്ലാസ് പ്രമോഷൻ പട്ടിക പ്രസിദ്ധീകരിക്കും.
ഒന്നുമുതൽ 8വരെ ക്ലാസുകളിലെ കുട്ടികളുടെ പ്രമോഷന് പഠന പുരോഗതിരേഖ തയ്യാറാക്കണ്ടെന്നാണ് തീരുമാനം. ഈ ക്ലാസുകളിലെ കുട്ടികളുടെ വിലയിരുത്തൽ പിന്നീട് മതിയെന്നാണ് തീരുമാനം.
കോവിഡ് പശ്ചാത്തലത്തിൽ പൊതുപരീക്ഷകൾ നടക്കാത്ത സാഹചര്യത്തിൽ ഒന്നുമുതൽ ഒമ്പതുവരെ ക്ലാസുകളിലെ മുഴുവൻ കുട്ടികൾക്കും ക്ലാസ് കയറ്റം നൽകും.

0 Comments