
ന്യൂഡൽഹി: സിബിഎസ്ഇ പത്താംക്ലാസ് വിദ്യാർഥികളുടെ ഇന്റെണൽ മാർക്ക് അപ്‌ലോഡ് ചെയ്യാനുള്ള സമയം ജൂൺ 30 വരെ നീട്ടി. സ്കൂളുകൾക്ക് മാർക്ക് അപ്‌ലോഡ് ചെയ്യാൻ നേരത്തെ ജൂൺ 11വരെയാണ് സമയം നൽകിയിരുന്നത്.
രാജ്യത്ത് പല സംസ്ഥാനങ്ങളിലും ലോക്ഡൗൺ നിലനിൽക്കുന്ന സാഹചര്യത്തിലാണ് മാർക്ക് അപ്‌ലോഡ് ചെയ്യാനുള്ള സമയം നീട്ടിയത്. ഇതേതുടർന്ന് പത്താംക്ലാസ്സ് ഫലം ഇനിയും വൈകും
