സിബിഎസ്ഇ പത്താംക്ലാസ് ഫലം ജൂണില്‍

ന്യൂഡൽഹി: സിബിഎസ്ഇ പത്താം ക്ലാസ് സ്ഥാനക്കയറ്റ ഫലം ജൂണിൽ പ്രസിദ്ധീകരിക്കും. ഇതിനു മുന്നോടിയായി വിദ്യാർഥികളുടെ ഇന്റെണൽ മാർക്ക് അതത് സ്കൂളുകൾ അപ്​ലോഡ് ചെയ്യണം. ഇതിനായി സിബിഎസ്ഇ ഇ-പരീക്ഷ പോർട്ടൽ തുറന്നു. സ്കൂളുകൾക്ക് 10-ാം ക്ലാസ്സ് വിദ്യാർഥികളുടെ ഇന്റെണൽ മാർക്കുകൾ https://www.cbse.gov.in/newsite/reg2021.html എന്ന പോർട്ടലിൽ അപ്പ്‌ലോഡ് ചെയ്യാം.

കോവിഡ് വ്യാപനത്തെ തുടർന്ന് സിബിഎസ്ഇ പത്താം ക്ലാസ് പൊതുപരീക്ഷ റദ്ദാക്കിയിരുന്നു. ഇതേ തുടർന്നാണ് പ്രത്യേക മൂല്യനിർണയ സംവിധാനപ്രകാരം ഫലം പ്രഖ്യാപിക്കുന്നത്. വിദ്യാർഥികൾ കഴിഞ്ഞ വർഷം എഴുതിയ പരീക്ഷകളുടെ മാർക്കും ഇന്റേണൽ അസെസ്മെന്റുകളുടെ മാർക്കും അപ്​ലോഡ് ചെയ്തു അത് കണക്കാക്കിയാണ് മൂല്യനിർണ്ണയം നടത്തുക. ജൂൺ 5നകം മാർക്ക് അപ്​ലോഡ് ചെയ്യണം.

Share this post

scroll to top