പ്രധാന വാർത്തകൾ
സ്കൂൾ പരീക്ഷ: ചോദ്യപേപ്പർ മാറി നൽകിഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾ, അറിയിപ്പുകൾഅലൈഡ് ആൻഡ് ഹെൽത്ത് കെയർ കോഴ്സുകൾക്ക് പുതിയ പാഠ്യപദ്ധതികേന്ദ്രവാണിജ്യ വ്യവസായ മന്ത്രാലയത്തിന് കീഴിൽ പുതിയ ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകൾ: അപേക്ഷ ഏപ്രിൽ 20വരെഅജയ് ആർ.രാജിന്റെ വിജയത്തിന് പത്തരമാറ്റ്: കാഴ്ചാ പരിമിതികളെ അതിജീവിച്ച അഭിമാന നേട്ടംസിവിൽ സർവീസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; അനുജ് അഗ്നിഹോത്രിക്ക് ഒന്നാം റാങ്ക്, മലയാളികൾക്കും തിളക്കമാർന്ന നേട്ടംകെ-ടെറ്റ് പരീക്ഷയ്ക്ക് മാർച്ച് 16 വരെ അപേക്ഷിക്കാം: അപേക്ഷയിലെ തിരുത്തലുകൾക്കും അവസരംയുപി, ഹൈസ്കൂൾ ക്ലാസുകളിലെ പരീക്ഷകൾ ഇന്നുമുതൽ: എൽപി 24 മുതൽഗവർണറുടെ ഉത്തരവ് ലംഘിച്ചു; കാലടി വി.സിക്ക് കസേര പോയി; സിസാ തോമസിന് അധിക ചുമതലഎസ്എസ്എൽസി വരും പരീക്ഷകളെ കൂടുതൽ ആത്മവിശ്വാസത്തോടെ നേരിടാൻ കുട്ടികൾ

ഒൻപതാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് പരീക്ഷ: 'വീട്ടുപരീക്ഷ'

Apr 26, 2021 at 11:51 pm

Follow us on

തിരുവനന്തപുരം : ഒന്നുമുതൽ 9 വരെ ക്ലാസുകളിലുള്ള വിദ്യാർഥികൾക്ക് \’വീട്ടുപരീക്ഷ\’ യുമായി പൊതുവിദ്യാഭ്യാസ വകുപ്പ്. കോവിഡ് വ്യാപനത്തെ തുടർന്ന് ഈ ക്ലാസുകളിലെ വാർഷിക പരീക്ഷകൾ ഒഴിവാക്കിയ സാഹചര്യത്തിലാണ് കുട്ടികളുടെ പഠനനിലവാരം അളക്കാൻ വീട്ടിൽ ഇരുന്നുള്ള പരീക്ഷ സംഘടിപ്പിക്കുന്നത്.

\"\"

പുസ്തക രൂപത്തിലുള്ള പഠന മികവ് രേഖ ഉപയോഗിച്ചാണ് വീട്ടുപരീക്ഷ നടത്തുക. ഇതിനായി തയാറാക്കിയ പഠനമികവുരേഖയുടെ വിതരണം ആരംഭിച്ചു കഴിഞ്ഞു. 8, 9 ക്ലാസുസുകളിലാണ് ആദ്യഘട്ടത്തിൽ ഇത്തരത്തിൽ പരീക്ഷ നടത്തുന്നത്. ലഭിക്കുന്ന പുസ്തകത്തിൽ മെയ്‌ 10നകം ഉത്തരങ്ങളെഴു
തി തിരിച്ചു നൽകണം.

ഓരോ വിഷയങ്ങളിലെയും പ്രധാന പാഠഭാഗങ്ങളുടെ അടിസ്ഥാനത്തിലുള്ള ചോദ്യങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. സാധരണ പരീക്ഷയുടെ രീതിക്കു (ചോദ്യത്തിന്
ഉത്തരം എഴുതുക) പകരം കുട്ടികളുടെ
ക്രിയാത്മക കഴിവു പ്രയോഗിക്കാനുള്ള പ്രവർത്തനങ്ങൾക്കാണ് ഊന്നൽ നൽകുന്നത്.

\"\"

ഓരോ വിഷയത്തിനും ശരാശരി 20 ചോദ്യങ്ങൾ ഉണ്ടാകും. ഒരു പുസ്തകത്തിൽ തന്നെയാകും എല്ലാ വിഷയങ്ങളുടെയും ചോദ്യങ്ങൾ. അവയ്ക്കുയുള്ള ഉത്തരങ്ങളും ഒരേ പുസ്തകത്തിൽ തന്നെ എഴുതുകയും വേണം. കുട്ടികൾക്ക് സ്വന്തമായി ഉത്തരമെഴുതാൻ രക്ഷിതാക്കൾക്കും അധ്യാപകർക്കും സഹായം നൽകാം. നിർദേശിക്കുന്ന സമയത്തിനുള്ളിൽ കുട്ടികൾ ഉത്തരം എഴുതുന്നു എന്ന് രക്ഷിതാക്കൾ ഉറപ്പാക്കണം.അധ്യാപകരുടെ സഹായവും തേടവുന്നതാണ്. ഈ പരീക്ഷയുടെ അടിസ്ഥാനത്തിലാകും കുട്ടികളുടെ സ്കോർ കണക്കാക്കുക.

\"\"

Follow us on

Related News