editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
ബിരുദതല പരീക്ഷയ്ക്ക് സ്റ്റാഫ് സെലക്ഷൻ കമ്മിഷന്റെ വിജ്ഞാപനം; പ്രതീക്ഷിക്കുന്നത് 20000 ഒഴിവുകൾഎസ്ബിഐയിൽ 5486 ക്ലറിക്കൽ കേഡർ ഒഴിവ്: 17,900 മുതൽ 47,920വരെ ശമ്പളം.കുസാറ്റിലെ സ്കൂൾ ഓഫ് ഫോട്ടോണിക്സിൽ സ്പോട്ട് അഡ്മിഷൻ നാളെഫൈബർ റീ ഇൻഫോഴ്‌സ്ഡ് പ്ലാസ്റ്റിക് കോഴ്സ്KOOL ‘കൂൾ’ സ്‌കിൽ ടെസ്റ്റ് ഫലം;97.5 ശതമാനം വിജയംസ്കൂളുകൾക്കുള്ള പിഎം ശ്രീ പദ്ധതി; അപേക്ഷകൾ ഒക്ടോബർ ഒന്നുമുതൽ നവംബർ 30വരെയുക്രൈനിലെ വിദ്യാർഥികൾക്കുള്ള തുടർപഠനം: ജോർജിയയിൽ 3 സർവകലാശാലകൾക്കു മാത്രം അനുമതിഎൻജിനീയറിങ് കോളജിൽ ഡിമാൻഡ് കംപ്യൂട്ടർ സയൻസിന്പ്ലസ് വൺ സപ്ലിമെന്ററി അലോട്ട്മെന്റ് പ്രവേശനം 26, 27 തീയതികളിൽ: ഫലം 26ന് രാവിലെ 9ന്ബിടെക് ലാറ്ററല്‍ എന്‍ട്രിക്കുള്ള ട്രയല്‍ അലോട്ട്മെന്റ്: ഒന്നാം അലോട്മെന്റ് 27ന്

ഒൻപതാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് പരീക്ഷ: ‘വീട്ടുപരീക്ഷ’

Published on : April 26 - 2021 | 11:51 pm

തിരുവനന്തപുരം : ഒന്നുമുതൽ 9 വരെ ക്ലാസുകളിലുള്ള വിദ്യാർഥികൾക്ക് ‘വീട്ടുപരീക്ഷ’ യുമായി പൊതുവിദ്യാഭ്യാസ വകുപ്പ്. കോവിഡ് വ്യാപനത്തെ തുടർന്ന് ഈ ക്ലാസുകളിലെ വാർഷിക പരീക്ഷകൾ ഒഴിവാക്കിയ സാഹചര്യത്തിലാണ് കുട്ടികളുടെ പഠനനിലവാരം അളക്കാൻ വീട്ടിൽ ഇരുന്നുള്ള പരീക്ഷ സംഘടിപ്പിക്കുന്നത്.

പുസ്തക രൂപത്തിലുള്ള പഠന മികവ് രേഖ ഉപയോഗിച്ചാണ് വീട്ടുപരീക്ഷ നടത്തുക. ഇതിനായി തയാറാക്കിയ പഠനമികവുരേഖയുടെ വിതരണം ആരംഭിച്ചു കഴിഞ്ഞു. 8, 9 ക്ലാസുസുകളിലാണ് ആദ്യഘട്ടത്തിൽ ഇത്തരത്തിൽ പരീക്ഷ നടത്തുന്നത്. ലഭിക്കുന്ന പുസ്തകത്തിൽ മെയ്‌ 10നകം ഉത്തരങ്ങളെഴു
തി തിരിച്ചു നൽകണം.

ഓരോ വിഷയങ്ങളിലെയും പ്രധാന പാഠഭാഗങ്ങളുടെ അടിസ്ഥാനത്തിലുള്ള ചോദ്യങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. സാധരണ പരീക്ഷയുടെ രീതിക്കു (ചോദ്യത്തിന്
ഉത്തരം എഴുതുക) പകരം കുട്ടികളുടെ
ക്രിയാത്മക കഴിവു പ്രയോഗിക്കാനുള്ള പ്രവർത്തനങ്ങൾക്കാണ് ഊന്നൽ നൽകുന്നത്.

ഓരോ വിഷയത്തിനും ശരാശരി 20 ചോദ്യങ്ങൾ ഉണ്ടാകും. ഒരു പുസ്തകത്തിൽ തന്നെയാകും എല്ലാ വിഷയങ്ങളുടെയും ചോദ്യങ്ങൾ. അവയ്ക്കുയുള്ള ഉത്തരങ്ങളും ഒരേ പുസ്തകത്തിൽ തന്നെ എഴുതുകയും വേണം. കുട്ടികൾക്ക് സ്വന്തമായി ഉത്തരമെഴുതാൻ രക്ഷിതാക്കൾക്കും അധ്യാപകർക്കും സഹായം നൽകാം. നിർദേശിക്കുന്ന സമയത്തിനുള്ളിൽ കുട്ടികൾ ഉത്തരം എഴുതുന്നു എന്ന് രക്ഷിതാക്കൾ ഉറപ്പാക്കണം.അധ്യാപകരുടെ സഹായവും തേടവുന്നതാണ്. ഈ പരീക്ഷയുടെ അടിസ്ഥാനത്തിലാകും കുട്ടികളുടെ സ്കോർ കണക്കാക്കുക.

0 Comments

Related News