എൽഡി ക്ലാർക്ക്, പോസ്റ്റൽ അസിസ്റ്റന്റ്: കമ്പൈൻഡ് ഹയർ സെക്കൻഡറി ലെവൽ പരീക്ഷ 12 മുതൽ

ന്യൂഡൽഹി: എൽഡി ക്ലാർക്ക്, പോസ്റ്റൽ അസിസ്റ്റന്റ്, ജൂനിയർ സെക്രട്ടേറിയേറ്റ് അസിസ്റ്റന്റ്, സോർട്ടിങ് അസിസ്റ്റന്റ് തസ്തികകളിലെ തിരഞ്ഞെടുപ്പിനായി നടത്തുന്ന കമ്പൈൻഡ് ഹയർ സെക്കൻഡറി ലെവൽ(സി.എച്ച്.എസ്.എൽ) ടയർ-1 പരീക്ഷ ഏപ്രിൽ 12 മുതൽ 17 വരെ നടക്കും. 4726 ഒഴിവുകളിലേക്കാണ് പരീക്ഷ നടക്കുന്നത്.

പരീക്ഷയുടെ അഡ്മിറ്റ് കാർഡ് സ്റ്റാഫ് സിലക്ഷൻ കമ്മീഷൻ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ssc.nic.in എന്ന വെബ്സൈറ്റ് ഡൗൺലോഡ് ചെയ്യാം. ടയർ 1 പരീക്ഷ പാസാകുന്നവർക്കാണ് ടയർ 2 പരീക്ഷ എഴുതാനുള്ള അവസരം.

ടയർ 2 പരീക്ഷയുടെ തീയതി പിന്നീട് പ്രഖ്യാപിക്കും. ഇംഗ്ലീഷ്, ജനറൽ ഇന്റലിജൻസ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റിയൂഡ്, ജനറൽ അവയർനെസ് തുടങ്ങിയ ചോദ്യങ്ങളാണ് ടയർ 1 പരീക്ഷയ്ക്ക് ഉണ്ടാവുക.

Share this post

scroll to top