പ്രധാന വാർത്തകൾ
നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് പരീക്ഷാ തീയതി മറക്കല്ലേട്രാക്ക് തെറ്റിയോടി: സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ സ്വര്‍ണ മെഡല്‍ ജേതാവിനെ അയോഗ്യനാക്കിഎഡിഎമ്മിന്റെ മരണം സംബന്ധിച്ച് ചോദ്യപേപ്പര്‍: കോളജ് അധ്യാപകനെ നീക്കം ചെയ്തുസംസ്ഥാന സ്‌കൂള്‍ കായികമേള: ആദ്യ മീറ്റ് റെക്കോർഡുമായി മുഹമ്മദ് അമീന്‍ഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിൽ വീണ്ടും പ്രതിസന്ധി: നിയമനം കാത്ത് നൂറുകണക്കിന് ഉദ്യോഗാർഥികൾഫോട്ടോ ജേണലിസം ഡിപ്ലോമ: അപേക്ഷ 23വരെസ്റ്റേറ്റ് മെറിറ്റ് സ്കോളർഷിപ്പ്: ഗൂഗിൾ ഫോം സമർപ്പിക്കണംസ്റ്റേറ്റ് പ്രീമെട്രിക് സ്കോളർഷിപ്പ്: പോർട്ടൽ തുറന്നുപാരാമെഡിക്കൽ ഡിഗ്രി കോഴ്‌സ് പ്രവേശനം: സ്‌പെഷ്യൽ അലോട്ട്‌മെന്റ്കേന്ദ്ര സാമൂഹിക നീതി മന്ത്രാലയം നടപ്പിലാക്കുന്ന പോസ്റ്റ്മെട്രിക് സ്കോളർഷിപ്പ്: അപേക്ഷ 15വരെ

പരീക്ഷകളെ ഉത്കണ്ഠയോടെ സമീപിക്കരുത്: സമ്മർദ്ദം കുറയ്ക്കണമെന്നും പ്രധാനമന്ത്രി

Apr 7, 2021 at 9:52 pm

Follow us on

ന്യൂഡൽഹി: പരീക്ഷകളെ ഒരിക്കലും ഉത്കണ്ഠയോടെ സമീപിക്കരുതെന്നും പരീക്ഷയുടെ മാർക്ക് അല്ല ജീവിതത്തിന്റെ ഗതി നിർണ്ണയിക്കുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നടക്കുന്ന പൊതുപരീക്ഷകൾക്ക് മുന്നോടിയായി നടന്ന \’ പരീക്ഷാ പേ ചർച്ച\’ യിലാണ് വിദ്യാർത്ഥികളുടെ മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിനുള്ള വാക്കുകളുമായി പ്രധാനമന്ത്രി എത്തിയത്.

പരീക്ഷകൾ ജീവിതത്തിൽ മുന്നോട്ടുള്ള യാത്രയിലെ പടവുകൾ മാത്രമാണെന്നും പരീക്ഷയിൽ ലഭിക്കുന്ന മാർക്കല്ല ജീവിതത്തിന്റെ ഭാവി നിശ്ചയിക്കുന്നതെന്നും പ്രധാനമന്ത്രി ഓർമിപ്പിച്ചു.

\"\"

പരീക്ഷകളുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾക്കുണ്ടാകുന്ന സമ്മർദ്ദം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് പ്രധാനമന്ത്രി പങ്കെടുത്ത പരീക്ഷാ പേ ചർച്ച നടന്നത്. രാജ്യത്തെ വിവിധ വിദ്യാലയങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും ചർച്ചയിൽ ഓൺലൈനിലൂടെ പങ്കെടുത്തു.

\"\"

വിദ്യാർത്ഥികൾക്ക് പ്രധാനമന്ത്രിയുമായി സംവദിക്കാനും അവസരം ലഭിച്ചു.
കോവിഡ് കാരണം പഠന കാലത്തെ ഒരു വർഷം നഷ്ടപ്പെട്ടെങ്കിലും മഹാമാരി ഒട്ടേറെ പാഠങ്ങൾ പകർന്ന് നൽകിയതായി പ്രധാനമന്ത്രി കുട്ടികളെ ഓർമിപ്പിച്ചു.

Follow us on

Related News