പ്രധാന വാർത്തകൾ
”സിഎം കിഡ്സ്” സ്കോളർഷിപ്പ് പരീക്ഷ നാളെ: കുട്ടികൾ അറിയേണ്ട കാര്യങ്ങൾവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇനി ഏതെങ്കിലും മതത്തിൽപ്പെട്ട പേര് നൽകരുതെന്ന് മന്ത്രിസഭാ തീരുമാനംശ്രദ്ധിക്കുക: നാളത്തെ പരീക്ഷയിൽ മാറ്റമുണ്ട്കെ-ടെറ്റ് യോഗ്യത: ശമ്പള സ്‌കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകുംനിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടിഅധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കുംആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിറോബോട്ടിക്‌സ് എക്സ്പോയുമായി ഫാറൂക്ക് ഹയർ സെക്കന്ററി സ്കൂൾഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നുJEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

പരീക്ഷകളെ ഉത്കണ്ഠയോടെ സമീപിക്കരുത്: സമ്മർദ്ദം കുറയ്ക്കണമെന്നും പ്രധാനമന്ത്രി

Apr 7, 2021 at 9:52 pm

Follow us on

ന്യൂഡൽഹി: പരീക്ഷകളെ ഒരിക്കലും ഉത്കണ്ഠയോടെ സമീപിക്കരുതെന്നും പരീക്ഷയുടെ മാർക്ക് അല്ല ജീവിതത്തിന്റെ ഗതി നിർണ്ണയിക്കുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നടക്കുന്ന പൊതുപരീക്ഷകൾക്ക് മുന്നോടിയായി നടന്ന \’ പരീക്ഷാ പേ ചർച്ച\’ യിലാണ് വിദ്യാർത്ഥികളുടെ മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിനുള്ള വാക്കുകളുമായി പ്രധാനമന്ത്രി എത്തിയത്.

പരീക്ഷകൾ ജീവിതത്തിൽ മുന്നോട്ടുള്ള യാത്രയിലെ പടവുകൾ മാത്രമാണെന്നും പരീക്ഷയിൽ ലഭിക്കുന്ന മാർക്കല്ല ജീവിതത്തിന്റെ ഭാവി നിശ്ചയിക്കുന്നതെന്നും പ്രധാനമന്ത്രി ഓർമിപ്പിച്ചു.

\"\"

പരീക്ഷകളുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾക്കുണ്ടാകുന്ന സമ്മർദ്ദം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് പ്രധാനമന്ത്രി പങ്കെടുത്ത പരീക്ഷാ പേ ചർച്ച നടന്നത്. രാജ്യത്തെ വിവിധ വിദ്യാലയങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും ചർച്ചയിൽ ഓൺലൈനിലൂടെ പങ്കെടുത്തു.

\"\"

വിദ്യാർത്ഥികൾക്ക് പ്രധാനമന്ത്രിയുമായി സംവദിക്കാനും അവസരം ലഭിച്ചു.
കോവിഡ് കാരണം പഠന കാലത്തെ ഒരു വർഷം നഷ്ടപ്പെട്ടെങ്കിലും മഹാമാരി ഒട്ടേറെ പാഠങ്ങൾ പകർന്ന് നൽകിയതായി പ്രധാനമന്ത്രി കുട്ടികളെ ഓർമിപ്പിച്ചു.

Follow us on

Related News