പാര്‍ലമെന്ററി പ്രാക്ടീസ് ആന്‍ഡ് പ്രൊസീജ്യര്‍ കോഴ്സ്: രണ്ടാംഘട്ട ക്ലാസ് 10 മുതൽ

തിരുവനന്തപുരം: പാർലമെന്ററി പ്രാക്ടീസ് ആൻഡ് പ്രൊസീജ്യർ കോഴ്സിന്റെ രണ്ടാംഘട്ട ക്ലാസുകൾ വിവിധ കേന്ദ്രങ്ങളിൽ ഈ മാസം 10 മുതൽ ആരംഭിക്കും. കേരള നിയമസഭ മീഡിയ ആൻഡ് പാർലമെന്ററി സ്റ്റഡി സെന്റർ നടത്തുന്ന സർട്ടിഫിക്കറ്റ് കോഴ്സാണ് പാർലമെന്ററി പ്രാക്ടീസ് ആൻഡ് പ്രൊസീജ്യർ.

ഏപ്രിൽ 10,11തിയതികളിൽ നിയമസഭാ സമുച്ചയത്തിലെ ബാങ്ക്വറ്റ് ഹാളിൽ ക്ലാസുകൾ നടക്കും. ഏപ്രിൽ 24, 25 തിയതികളിൽ എറണാകുളം പത്തടിപ്പാലം പിഡബ്ല്യുഡി റസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ ക്ലാസ് നടക്കും.
ഏപ്രിൽ 17, 18 തിയതികളിൽ കോഴിക്കോട് ജില്ലയിൽ ക്ലാസ് നടക്കും. കോഴിക്കോട് നടക്കാവ് ജിവിഎച്ച്എസ് (ഗേൾസ്) സ്കൂളിളാണ് ക്ലാസുകൾ നടക്കുക.


കോഴ്സിനുള്ള പ്രവേശന ഫീസും ട്യൂഷൻ ഫീസും അടയ്ക്കണം. ക്ലാസിൽ പങ്കെടുക്കാൻ ഉദ്ദേശിക്കുന്ന കേന്ദ്രം അടക്കമുള്ള വിവരങ്ങൾ cpstb@niyamasabha.nic.in വഴി രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾ www.niyamasabha.org ൽ ലഭ്യമാണ്.

Share this post

scroll to top