അബുദാബി: റംസാൻ കാലത്ത് യുഎഇയിലെ സ്വകാര്യ സ്കൂളുകൾ പാലിക്കേണ്ട സമയക്രമവും നിബന്ധനയും സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി. ഏപ്രിൽ 8 മുതൽ സ്കൂളുകൾ തുറക്കുന്ന സാഹചര്യത്തിലാണ് വിദ്യാഭ്യാസ വൈജ്ഞാനിക വകുപ്പ് കർശന നിർദേശങ്ങൾ പുറത്തിറക്കിയത്. ഒരുദിവസം പരമാവധി 5 മണിക്കൂറിലേറെ സമയം ക്ലാസ് എടുക്കരുത്.

രാവിലെ 9.30ന് മുൻപായി ക്ലാസുകൾ തുടങ്ങരുത്. വൈകിട്ട് 3.30ന് ശേഷം ക്ലാസ് എടുക്കരുത്. ദുബായ്, അബുദാബി എമിറേറ്റുകളിൽ പരമാവധി 5 മണിക്കൂർ മാത്രമാണ് അനുവദിക്കുക. ഷാർജയിൽ 3 മുതൽ 5 മണിക്കൂർ വരെ മാത്രമേ ഒരു ദിവസം ക്ലാസ് അനുവദിക്കൂ.


സമയം രക്ഷിതാക്കളുമായി ആലോചിച്ചു തീരുമാനിക്കണം. പ്രാർത്ഥനയുടെ ദിനരാത്രങ്ങൾ ആയതിനാൽ വിദ്യാർത്ഥികൾക്ക് റംസാൻ കാലത്ത് ഹോംവർക്കുകളും അസൈൻമെന്റുകളും നൽകുന്നത് കുറയ്ക്കണം. റംസാൻ നിർദേശങ്ങൾ അടങ്ങിയ മാർഗരേഖ സ്കൂളുകൾക്ക് കഴിഞ്ഞ ദിവസം കൈമാറി.


0 Comments