പ്രധാന വാർത്തകൾ
വിദ്യാഭ്യാസ വകുപ്പിൽ തസ്തികമാറ്റ നിയമനം: അപേക്ഷ 13വരെപിഎം യശസ്വി പോസ്റ്റ്‌ മെട്രിക് സ്കോളർഷിപ്പ്: അപേക്ഷ 31വരെഎന്‍ജിനീയറിങ്, ഫാര്‍മസി പ്രവേശന പരീക്ഷാഫലം: 76,230 പേർ യോഗ്യത നേടിയാത്രക്കാരുടെ ശ്രദ്ധയ്ക്ക്: കെഎസ്ആർടിസിയുടെ പുതിയ നമ്പറുകൾ ഇതാമമ്മൂട്ടിയുടെ ജീവിതം പാഠ്യവിഷയമാക്കി മഹാരാജാസ്ഒന്നാം ക്ലാസിൽ പരീക്ഷകൾ ഒഴിവാക്കുന്നത് പരിഗണനയിൽ: മെന്ററിങ് പദ്ധതി വരുംഇന്ന് സ്കൂൾ അസംബ്ലികളിൽ ആരോഗ്യ വകുപ്പുമായി സഹകരിച്ച് പ്രത്യേക ക്ലാസ്ബിരുദ കോഴ്സിലെ മൂന്നാം സെമസർ വിദ്യാർഥികൾക്ക് കോളജ് മാറാം: അപേക്ഷ സമയം നീട്ടിഒന്നാംവർഷ ബിരുദ വിദ്യാർത്ഥികളെ വരവേൽക്കാൻ ജൂലൈ ഒന്നിന് വിജ്ഞാനോത്സവംസൂംബ ഡാൻസുമായി സർക്കാർ മുന്നോട്ടെന്ന് മന്ത്രി വി.ശിവൻകുട്ടി: കായിക വിദ്യാഭ്യാസം നിർബന്ധം

കായികതാരമാണോ? എയർഫോഴ്സിൽ അവസരം

Apr 1, 2021 at 7:44 pm

Follow us on

\"\"

ന്യൂഡൽഹി: ദേശീയ, അന്തർദേശീയ കായിക താരങ്ങൾക്ക് ഇന്ത്യൻ എയർ ഫോഴ്സിൽ അവസരം. ഈമാസം 26 മുതൽ 28 വരെ ലോക് കല്ല്യാൺ മാർഗ് ന്യൂവില്ലിങ്ടൺ ക്യാംപിലെ എയർഫോഴ്സ് സ്റ്റേഷനിൽ സെലക്ഷൻ നടക്കും. അവിവാഹിതരായ പുരുഷന്മാർക്ക് നോൺ ടെക്നിക്കൽ ട്രേഡിലാണ് നിയമനം നൽകുക. ക്രിക്കറ്റ്, അത്​ലറ്റിക്സ്, ബാസ്ക്കറ്റ്ബോൾ, ബോക്സിങ്, സ്ക്വാഷ്, സ്വിമ്മിങ്, വോളിബോൾ, ഡൈവിങ്, ഫുട്ബോൾ, ഹാൻഡ്ബോൾ, ഹോക്കി, റെസിലിങ്, കബഡി, വാട്ടർ പോളോ, വെയിറ്റ് ലിഫ്റ്റിങ് എന്നിവയിൽ തിളങ്ങിയ തരങ്ങൾക്കാണ് അവസരം.

\"\"


ഇന്റർമീഡിയറ്റ് -പ്ലസ്ടു അല്ലെങ്കിൽ തത്തുല്യ യോഗ്യത വേണം.
2000 ജൂലായ് 18നും 2004 ജൂൺ 30നും ഇടയിൽ ജനിച്ചവരായിരിക്കണം അപേക്ഷകർ.
www.airmenselection.cdac.in ൽ വിശദവിവരങ്ങളും അപേക്ഷാഫോമും ലഭ്യമാണ്. അപേക്ഷാഫോമുകൾ iafsportsrec@gmail.com എന്ന വിലാസത്തിലാണ് അയക്കേണ്ടത്.

\"\"
\"\"

Follow us on

Related News