പ്രധാന വാർത്തകൾ
വോട്ടർ പട്ടിക പുതുക്കൽ ജോലികൾക്ക് വിദ്യാർത്ഥികളെ നിയോഗിക്കുന്നതിനെതിരെ മന്ത്രി ആർ. ബിന്ദുവുംസ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് രജിസ്ട്രേഷൻ: അവസാന തീയതി നീട്ടിഡിപ്ലോമ ഇൻ യോഗിക് സയൻസ് ആന്റ് സ്‌പോർട്സ് യോഗ: പരീക്ഷ ഡിസംബറിൽവിവിധ തസ്തികകളിലെ നിയമനത്തിനുള്ള അഭിമുഖത്തിന്റെ തീയതികൾ PSC പ്രഖ്യാപിച്ചുസ്‌കൂളുകൾ അനുവദിക്കണമെന്ന സുപ്രീംകോടതി വിധി: പുന:പരിശോധനാ ഹർജി നൽകുന്നത് പരിഗണിക്കുമെന്ന് മന്ത്രിപ്രൈം മിനിസ്റ്റേഴ്സ് സ്കോളർഷിപ്പ് പദ്ധതി: അപേക്ഷ 15വരെസ്കൂളുകളിലെ കലാ-കായിക പഠനം: നിരീക്ഷണത്തിന് വിദ്യാഭ്യാസ ഓഫീസർമാർക്ക് നിർദേശംആകാശവാണിയിലും ദൂരദർശനിലും കോപ്പി എഡിറ്റര്‍ തസ്തികകളിൽ നിയമനം: 29 ഒഴിവുകള്‍NEET-PG കൗൺസിലിങ് ര​ജി​സ്ട്രേ​ഷ​ൻ അടക്കമുള്ള നടപടികളുടെ സമയക്രമത്തിൽ വീണ്ടും മാറ്റംധനസഹായത്തിനായി വിദ്യാർത്ഥികൾ നൽകിയ അപേക്ഷകൾ പുഴയരികിലെ കുറ്റിക്കാട്ടിൽ തള്ളി

കായികതാരമാണോ? എയർഫോഴ്സിൽ അവസരം

Apr 1, 2021 at 7:44 pm

Follow us on

\"\"

ന്യൂഡൽഹി: ദേശീയ, അന്തർദേശീയ കായിക താരങ്ങൾക്ക് ഇന്ത്യൻ എയർ ഫോഴ്സിൽ അവസരം. ഈമാസം 26 മുതൽ 28 വരെ ലോക് കല്ല്യാൺ മാർഗ് ന്യൂവില്ലിങ്ടൺ ക്യാംപിലെ എയർഫോഴ്സ് സ്റ്റേഷനിൽ സെലക്ഷൻ നടക്കും. അവിവാഹിതരായ പുരുഷന്മാർക്ക് നോൺ ടെക്നിക്കൽ ട്രേഡിലാണ് നിയമനം നൽകുക. ക്രിക്കറ്റ്, അത്​ലറ്റിക്സ്, ബാസ്ക്കറ്റ്ബോൾ, ബോക്സിങ്, സ്ക്വാഷ്, സ്വിമ്മിങ്, വോളിബോൾ, ഡൈവിങ്, ഫുട്ബോൾ, ഹാൻഡ്ബോൾ, ഹോക്കി, റെസിലിങ്, കബഡി, വാട്ടർ പോളോ, വെയിറ്റ് ലിഫ്റ്റിങ് എന്നിവയിൽ തിളങ്ങിയ തരങ്ങൾക്കാണ് അവസരം.

\"\"


ഇന്റർമീഡിയറ്റ് -പ്ലസ്ടു അല്ലെങ്കിൽ തത്തുല്യ യോഗ്യത വേണം.
2000 ജൂലായ് 18നും 2004 ജൂൺ 30നും ഇടയിൽ ജനിച്ചവരായിരിക്കണം അപേക്ഷകർ.
www.airmenselection.cdac.in ൽ വിശദവിവരങ്ങളും അപേക്ഷാഫോമും ലഭ്യമാണ്. അപേക്ഷാഫോമുകൾ iafsportsrec@gmail.com എന്ന വിലാസത്തിലാണ് അയക്കേണ്ടത്.

\"\"
\"\"

Follow us on

Related News