ഇന്ത്യൻ റെയില്‍വേയില്‍ അപ്രന്റിസ് ഒഴിവ്: ഏപ്രിൽ 16വരെ സമയം

ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേയിലെ ഝാൻസി ഡിവിഷനിൽ വിവിധ വിഭാഗങ്ങളിലായി 482 അപ്രന്റിസ് ഒഴിവ്. നോർത്ത്, സെൻട്രൽ റെയിൽവേ വിഭാഗങ്ങളിലാണ് ഒഴിവുകൾ. ഫിറ്റർ തസ്തികയിലാണ് കൂടുതൽ ഒഴിവുകൾ. 286 ഫിറ്റർമാരെയാണ് ആവശ്യം.

88 ഇലക്ട്രീഷ്യൻ ഒഴിവുകളും ഗ്യാസ് ആൻഡ് ഇലക്ട്രിക് വെൽഡർ തസ്തികയിൽ 12 ഒഴിവുകളും ഡീസൽ മെക്കാനിക്ക് വിഭാഗത്തിൽ 85 ഒഴിവുകളും കാർപെന്റർ തസ്തികയിൽ 11ഒഴിവുകളും ഉണ്ട്. അപേക്ഷകർ പത്താം ക്ലാസ് പാസായിരിക്കണം. ഇതിനു പുറമെ ബന്ധപ്പെട്ട വിഷയത്തിൽ ഐ.ടി.ഐ. സർട്ടിഫിക്കറ്റ് നിര്ബന്ധമാണ്.


100 രൂപയാണ് അപേക്ഷാഫീസ്. ഇതിനു പുറമെ 70 രൂപ പോർട്ടൽ ഫീസും ജി.എസ്.ടി.യും അടയ്ക്കണം. അനുകൂല്യത്തിന് അർഹരായവർക്ക് ഫീസ് ഇല്ല. www.mponline.gov.in എന്ന വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം.

Share this post

scroll to top