തിരഞ്ഞെടുപ്പ് : സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ പരീക്ഷകൾ മാറ്റിവച്ചു

ന്യൂഡൽഹി: ഈ മാസം 29 മുതൽ ആരംഭിക്കാനിരുന്ന സ്റ്റെനോഗ്രാഫർ ഗ്രേഡ് സി, ഡി പരീക്ഷകൾ സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ മാറ്റി വച്ചു. പരീക്ഷ നടത്തുന്ന പുതിയ തിയതി പിന്നീട് അറിയിക്കും. ഡൽഹി പോലീസ് സബ്ഇൻസ്പെക്ടർ, സി.എ.പി.എഫ്, സി.എച്ച്.എസ്.എൽ പരീക്ഷകളും മാറ്റിയിട്ടുണ്ട്.

മാർച്ച്‌ 29 മുതൽ 31 വരെയാണ് സ്റ്റെനോഗ്രാഫർ ഗ്രേഡ് സി, ഡി പരീക്ഷകൾ നിശ്ചയിച്ചിരുന്നത്. പല സംസ്ഥാനങ്ങളിലും നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിലാണ് പരീക്ഷകൾ മാറ്റിയത്.

Share this post

scroll to top