കൊച്ചി : സ്വയംഭരണ സ്ഥാപനങ്ങളിലെ താത്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്ന സര്‍ക്കാര്‍ നടപടി സ്റ്റേ ചെയ്ത് ഹൈക്കോടതി. ഇതുവരെ പൂര്‍ത്തികരിച്ച നിയമനങ്ങള്‍ക്ക്് ഈ ഉത്തരവ് ബാധകമല്ല. ഹര്‍ജിയില്‍ വിശദമായ വാദം ഫെബ്രുവരി 12ന് കേള്‍ക്കും. അതുവരെ തുടര്‍നടപടികള്‍ പാടില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. പി.എസ്.സി റാങ്ക് ഹോള്‍ഡേഴ്സിന്റേതടക്കം ആറ് ഹര്‍ജികളാണ് കോടതി പരിഗണിച്ചത്. പി.എസ്.സി ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ പുറത്ത് നില്‍ക്കേ താത്ക്കാലികക്കാരെ നിയമിക്കുന്നുവെന്നതാണ് ഹര്‍ജി.


0 Comments