സ്‌കോൾ- കേരള വിദ്യാർത്ഥികൾക്കും വീഡിയോ ക്ലാസുകൾ

തിരുവനന്തപുരം: ഡിജിറ്റൽ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി സ്‌കോൾ-കേരളയിൽ ഓൺലൈൻ ക്ലാസുകൾ തുടങ്ങി. രണ്ടാം വർഷ ഹയർ സെക്കൻഡറി പരീക്ഷ എഴുതുന്നവർക്കാണ് ആദ്യ ഘട്ടത്തിൽ വീഡിയോ ക്ലാസുകൾ ആരംഭിച്ചത്. സ്‌കോൾ-കേരളയുടെ യൂട്യൂബ് ചാനലിലും (https://www.youtube.com/channel/UCpxWCnWd_8qG508AfA2CNg), ഫെയ്‌സ് ബുക്ക് പേജിലും (https://www.facebook.com/State-Council-for-Open-and-Lifelong-Education-Education-kerala-102147398607994) ക്ലാസുകൾ ലഭിക്കും.
എസ്.ഐ.ഇ.ടിയുടെ സാങ്കേതിക സഹകരണത്തോടെ എസ്.സി.ഇ.ആർ.ടി ഫാക്കൽറ്റി അംഗങ്ങളുടെ മേൽനോട്ടത്തിലാണ് വീഡിയോ ക്ലാസുകൾ തയ്യാറാക്കിയത്. ഇംഗ്ലീഷ്, മലയാളം, അറബിക്, ഹിസ്റ്ററി, ഇക്കണോമിക്‌സ്, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി, ഇസ്ലാമിക് ഹിസ്റ്ററി, ബിസിനസ് സ്റ്റഡീസ്, അക്കൗണ്ടൻസി വിഷയങ്ങളിലെ വീഡിയോ ക്ലാസുകളാണ് തുടങ്ങിയത്.


അക്കാദമിക ഉള്ളടക്കത്തിനൊപ്പം മോട്ടിവേഷൻ വിഡിയോകളും ഉടൻ തയ്യാറാകും. പരീക്ഷാ ഭയം, ആശങ്ക, രക്ഷിതാക്കളിൽ അനുഭവപ്പെടുന്ന മാനസിക സമ്മർദ്ദം മുതലായവ ലഘൂകരിക്കാൻ സഹായിക്കും വിധമാണ് മോട്ടിവേഷൻ ക്ലാസുകൾ തയ്യാറാക്കുന്നത്. കേരള സർവകലാശാലയുടെ അഡൽട്ട് തുടർ വിദ്യാഭ്യാസ വ്യാപനകേന്ദ്രത്തിന്റെ അക്കാദമിക സഹകരണത്തോടെയാണ് വീഡിയോകൾ തയ്യാറാക്കുന്നത്. സ്‌കോൾ-കേരളയിൽ രജിസ്റ്റർ ചെയ്ത പഠിതാക്കൾക്കൊപ്പം മറ്റ് വിദ്യാർഥികൾക്കും വിഡിയോ പാഠങ്ങൾ പ്രയോജനപ്പെടുത്താം.

Share this post

scroll to top