തിരുവനന്തപുരം: വിദ്യാർത്ഥികൾക്കായി നബാർഡ് (നാഷണൽ ബാങ്ക് ഫോർ അഗ്രിക്കൾച്ചർ ആൻഡ് റൂറൽ ഡെവലപ്മെന്റ്) മൂന്നുമാസത്തെ സ്റ്റുഡന്റ് ഇന്റേൺഷിപ്പ് സ്കീം(എസ്.ഐ.എസ്.) പ്രഖ്യാപിച്ചു. 75 പേർക്കാണ് അവസരം ലഭിക്കുക. തിരഞ്ഞെടുക്കപെടുന്നവർക്ക് പ്രതിമാസ സ്റ്റൈപ്പൻഡായി 18,000 രൂപയും, ഫീൽഡ് വിസിറ്റ് അലവൻസ് (പ്രതിദിനം 1500 മുതൽ 2000 രൂപവരെ), ട്രാവൽ അലവൻസ് (പരമാവധി 6000 രൂപ) തുടങ്ങിയ ആനുകൂല്യങ്ങളും അനുവദിക്കും. ഹ്രസ്വകാല പദ്ധതികൾ, പഠനങ്ങൾ എന്നിവ കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങളാണ് വിദ്യാർഥികൾക്കുള്ള ഇന്റേൺഷിപ്പിൽ ഉണ്ടാവുക.റൂറൽ മാർട്ട്, ഹോംസ്റ്റേകൾ,റൂറൽ ഹാറ്റ്സ് (വില്ലേജ് മാർക്കറ്റുകൾ), സ്കിൽ ഡെവലപ്മെന്റ് പ്രോഗ്രാമുകൾ, കെ.ഡബ്ല്യു.എഫ്. പ്രോജക്ട്സുകൾ, മൈക്രോ എ.ടി.എം.എസ്. ആൻഡ് ഫിനാൻഷ്യൽ ലിറ്റററി പ്രോഗ്രാമുകൾ, കാലാവസ്ഥയുമായി ബന്ധപ്പെട്ട പ്രോജക്ടുകൾ, അഡ്വാൻസ്ഡ് ടെക്നോളജീസ് ഓൺ വെബ് ബേസ്ഡ് മോണിറ്ററിങ് ഓഫ് വാട്ടർഷെഡ് മാനേജ്മെന്റ് പ്രോജക്ടുകൾ എന്നിവയാണ് ഇന്റേൺഷിപ്പിനായി കണ്ടെത്തിയിട്ടുള്ള മേഖലകൾ.
അഗ്രിക്കൾച്ചർ അനുബന്ധമേഖലകൾ (വെറ്ററിനറി, ഫിഷറീസ് തുടങ്ങിയവ), അഗ്രിബിസിനസ്, ഇക്കണോമിക്സ്, സോഷ്യൽ സയൻസസ്, മാനേജ്മെന്റ് തുടങ്ങിയ മാസ്റ്റേഴ്സ് ബിരുദ പ്രോഗ്രാമിൽ രണ്ടാംവർഷം പഠിക്കുന്നവർ, നിയമം ഉൾപ്പെടെ അഞ്ചുവർഷ ഇന്റഗ്രേറ്റഡ് പ്രോഗ്രാമിന്റെ നാലാംവർഷത്തിൽ പഠിക്കുന്നവർ എന്നിവർക്ക് അപേക്ഷിക്കാം.

ഒരുകുട്ടി പരീക്ഷയിൽ പരാജയപ്പെട്ടാൽ ഉത്തരവാദി അധ്യാപകൻ: മന്ത്രി വി.ശിവൻകുട്ടി
തിരുവനന്തപുരം: ഒരു കുട്ടി ക്ലാസിൽ പരാജയപ്പെട്ടാൽ അതിന്റെ പ്രധാന ഉത്തരവാദിത്തം...