എസ്എസ്എൽസി, പ്ലസ് ടു പരീക്ഷ: വിദ്യാർത്ഥികൾക്കുള്ള വർക്ക്‌ ഷീറ്റുകൾ തയ്യാർ


തിരുവനന്തപുരം: മാർച്ച് 17 മുതൽ നടക്കുന്ന പൊതുപരീക്ഷ എഴുതുന്ന 10,12 ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് സമഗ്ര ശിക്ഷാ കേരളം തയ്യാറാക്കിയ ‘ വർക്ക്‌ ഷീറ്റുകൾ’ പ്രസിദ്ധീകരിച്ചു. പരീക്ഷയ്ക്ക് സഹായകമാകുന്നതും ഫോക്കസ് ഏരിയ അടിസ്ഥാനമാക്കിയുള്ളതുമായ ‘വർക്ക് ഷീറ്റുകൾ ‘ (പഠന സഹായി) എസ്.സി.ഇ.ആർ.ടിയുടെ അംഗീകാരത്തോടെയാണ് സമഗ്ര ശിക്ഷാ കേരളം തയാറാക്കിയത്. സമഗ്ര ശിക്ഷയുടെ വെബ്സൈറ്റായ ssakerala.in ൽ വർക്ക് ഷീറ്റുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കുട്ടികൾ ഈ സൗകര്യം പ്രയോജനപ്പെടുത്തണമെന്ന് സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ ഡോ. എ.പി. കുട്ടികൃഷ്ണൻ അറിയിച്ചു.

Share this post

scroll to top