തിരുവനന്തപുരം: സ്വാശ്രയ കോളജുകളിലെ പഠനനിലവാരവും ഗുണമേന്മയും ഉറപ്പുവരുത്താൻ ലക്ഷ്യമിട്ടുള്ള കേരള സ്വാശ്രയ കോളജ് നിയമന ഓർഡിനൻസിൽ ഗവർണ്ണർ ഒപ്പ് വെച്ചു. വിദ്യാഭ്യാസ ഗുണനിലവാരം ഉറപ്പാക്കുന്നതിനു പുറമെ അധ്യാപക യോഗ്യതകൾ നിശ്ചയിക്കാനുള്ള മാനദണ്ഡവും വ്യവസ്ഥചെയ്യുന്നത്താണ് പുതിയ ഓർഡിനൻസ്. തസ്തിക, നിയമന കാലയളവ്, ശമ്പളം, ബത്ത തുടങ്ങിയവ സംബന്ധിച്ച് മാറ്റം ഉണ്ടാകും. സർക്കാർ ജീവനക്കാരുടേതിന് സമാനമായ അവധി അനുകൂല്യങ്ങളാണ് ഇതുവഴി സ്വാശ്രയ കോളജ് ജീവനക്കാർക്ക് ലഭിക്കുക. എല്ലാ ജീവനക്കാരെയും പ്രൊവിഡന്റ് ഫണ്ടിലും ഇതുമായി ബന്ധപ്പെട്ട പെൻഷൻ സ്കീമിലും ഉൾപ്പെടുത്തും. യുജിസിയുടെയും സർക്കാരിന്റേയും പ്രതിനിധികൾ അടങ്ങുന്നറെഗുലേറ്ററി കമ്മിറ്റിയാണ് അധ്യാപകർ അടക്കമുള്ളവരുടെ യോഗ്യതകൾ നിശ്ചയിക്കുക. നിലവിൽ യോഗ്യതയില്ലാത്തവർക്ക് അത് നേടാനുള്ള സാവകാശവും ഓർഡിനൻസ് വ്യവസ്ഥ ചെയ്യുന്നുണ്ട്. ശരാശരി 50,000ൽ അധികം അധ്യാപരാണ് സംസ്ഥാനത്തെ സ്വാശ്രയ കോളജുകളിൽ ഉള്ളത്. ഇവരുടെ യോഗ്യത, ശമ്പളം, ലീവ്, ജോലി സ്ഥിരത തുടങ്ങിയവ സംബന്ധിച്ച് യാതൊരു മാനദണ്ഡങ്ങളും നിലവിലില്ല. ഈ സാഹചര്യത്തിലാണ് സംസ്ഥാന സർക്കാർ പുതിയ ഓർഡിനൻസ് കൊണ്ടുവരുന്നത്.
എൽഎസ്എസ്, യുഎസ്എസ് പരീക്ഷയുടെ വിജ്ഞാപനം
തിരുവനന്തപുരം:2024-25 അധ്യയന വർഷത്തെ എൽഎസ്എസ്/യുഎസ്എസ് പരീക്ഷയുടെ വിജ്ഞാപനം...