സ്‌കോള്‍ കേരള; ഡി.സി.എ അഞ്ചാം ബാച്ച് പൊതുപരീക്ഷ മെയ് മൂന്ന് മുതല്‍

തിരുവനന്തപുരം: സ്‌കോള്‍ കേരള നടത്തുന്ന ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (ഡി.സി.എ) കോഴ്സ് അഞ്ചാം ബാച്ചിന്റെ പൊതു പരീക്ഷ മെയ് മൂന്നിന് ആരംഭിക്കും. പ്രായോഗിക പരീക്ഷ മെയ് മൂന്നു മുതല്‍ എട്ട് വരെയും തിയറി പരീക്ഷ മെയ് 17 മുതല്‍ 21 വരെയുമാണ് നടക്കുക. 700 രൂപയാണ് പരീക്ഷാഫീസ്. ഫീസ് പിഴകൂടാതെ ഫെബ്രുവരി 22 മുതല്‍ മാര്‍ച്ച് നാല് വരെയും 20 രൂപ പിഴയോടെ മാര്‍ച്ച് അഞ്ച് മുതല്‍ 10 വരെയും ഓണ്‍ലൈനായോ വെബ്സൈറ്റില്‍ നിന്നും ജനറേറ്റ് ചെയ്തെടുക്കുന്ന പ്രത്യേക ചെലാനില്‍ കേരളത്തിലെ ഏതെങ്കിലും പോസ്റ്റ് ഓഫീസ് മുഖേനയോ അടക്കാം. ഇന്റേണല്‍ പരീക്ഷയ്ക്ക് 40 ശതമാനം മാര്‍ക്കും സമ്പര്‍ക്ക ക്ലാസില്‍ പങ്കെടുത്ത 75 ശതമാനം ഹാജരുമാണ് പരീക്ഷ എഴുതാനുള്ള യോഗ്യത. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2342950, 2342271 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.

അപേക്ഷ

സ്‌കോള്‍ കേരളയുടെ വെബ്സൈറ്റില്‍ ഡി.സി.എ എക്സാം രജിസ്ട്രേഷനില്‍ വിദ്യാര്‍ഥികള്‍ ആപ്ലിക്കേഷന്‍ നമ്പര്‍, ജനനത്തിയതി എന്നിവ ഉപയോഗിച്ച് ലോഗിന്‍ ചെയ്ത ശേഷം പെയ്മെന്റ് മോഡ് തെരഞ്ഞെടുത്ത് ഫീസ് അടയ്ക്കാം. വെബ്സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്തെടുത്ത അപേക്ഷാഫോം പൂരിപ്പിച്ച് ഫീസ് അടച്ച ഓണ്‍ലൈന്‍ രസീത്/ അസല്‍ പോസ്റ്റ് ഓഫീസ് ചെലാന്‍, സ്‌കോള്‍-കേരള അനുവദിച്ച തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പ് എന്നിവ സഹിതം ബന്ധപ്പെട്ട പഠന കേന്ദ്രം പ്രിന്‍സിപ്പല്‍മാര്‍ക്ക് അപേക്ഷ സമര്‍പ്പിക്കണം.

ഡി.സി.എ മൂന്ന്, നാല് ബാച്ചുകളിലെ പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തിട്ട് പൂര്‍ണ്ണമായോ/ ഏതെങ്കിലും വിഷയങ്ങള്‍ മാത്രമോ എഴുതാന്‍ കഴിയാത്ത വിദ്യാര്‍ഥികള്‍ക്കും ആ ബാച്ചുകളിലെ പരീക്ഷകളില്‍ ഏതെങ്കിലും വിഷയങ്ങളില്‍ നിര്‍ദ്ദിഷ്ഠ യോഗ്യത നേടാത്തവര്‍ക്കും നിബന്ധനകള്‍ക്ക് വിധേയമായി പരീക്ഷയ്ക്ക് അപേക്ഷ സമര്‍പ്പിക്കാം.

Share this post

scroll to top