പ്രധാന വാർത്തകൾ
നാളെ 3 ജില്ലകളിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചുജയിൽ വകുപ്പിൽ അസിസ്റ്റന്റ് പ്രിസൺ ഓഫീസർ നിയമനം: എസ്എസ്എൽസി പാസായവർക്ക് അപേക്ഷിക്കാംഎമെർജിങ് സയൻസ് & ടെക്നോളജി ഇന്നോവഷൻ കോൺക്ലവിന് നാളെ തുടക്കം: ഒരുലക്ഷം കോടിരൂപയുടെ ഗവേഷണ വികസന-നവീകരണ പദ്ധതികൾഎൻഐടി, ഐഐഐടി പ്രവേശനം: ജെഇഇ മെയിൻ രജിസ്ട്രേഷൻ നവംബർ 27വരെസ്കൂളുകളുടെ പ്രകടനം വിലയിരുത്താൻ അക്കാ​ദ​മി​ക് പെ​ർ​ഫോ​മ​ന്‍സ് റി​പ്പോ​ർ​ട്ട് കാ​ർ​ഡ് നവംബറിൽ 10 ദിവസം സ്കൂൾ അവധി: ശനിയാഴ്ചകളിൽ പ്രവർത്തിദിനമില്ലവായനയ്ക്ക് ഗ്രേസ് മാർക്ക്: തുടർനടപടികൾ ഇല്ലമാതൃഭാഷയുടെ അഭിവൃദ്ധിക്കായി കൈകോർക്കാം: ഗവർണറുടെ കേരളപ്പിറവി ആശംസഈ വർഷത്തെ കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു: എം.ആർ. രാഘവവാര്യർക്ക്‌ കേരള ജ്യോതി മലയാള ഭാഷയിൽ 5 ഓൺലൈൻ കോഴ്സുകളുമായി കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ എജുക്കേഷണൽ മൾട്ടിമീഡിയ റിസർച്ച് സെന്റർ

'സ്കൂൾ വാർത്ത'യ്ക്ക് പുതിയ ആസ്ഥാന മന്ദിരം

Feb 18, 2021 at 2:13 pm

Follow us on


തിരുവനന്തപുരം: വിദ്യാഭ്യാസ വാർത്തകൾ നിങ്ങളുടെ വിരൽത്തുമ്പിൽ എത്തിക്കുന്ന \’സ്കൂൾ വാർത്ത\’ എജ്യൂക്കേഷണൽ ന്യൂസ്‌ നെറ്റ് വർക്കിന്‌ പുതിയ ആസ്ഥാന മന്ദിരം ഒരുങ്ങി. മംഗലാപുരം- എറണാകുളം ദേശീയപാതയിൽ കുറ്റിപ്പുറത്താണ് സ്കൂൾ വാർത്തയുടെ പുതിയ ഭരണ കാര്യാലയം.

\"\"

കേരള വിദ്യാഭ്യാസ രംഗത്തെ വാർത്താ ശൃംഖലയാണ് \’School Vartha\’ Educational News Network. കേരളത്തിലെ വിദ്യാലയങ്ങൾ തമ്മിൽ ഗുണപരവും സൗഹാർദ്ദപരവുമായ മത്സരം സൃഷ്ടിക്കുകയും അതുവഴി സ്കൂളുകൾക്ക് മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെക്കാൻ പ്രോത്സാഹനം നൽകുകയുമാണ് സ്കൂൾ വാർത്തയുടെ പരമപ്രധാന ലക്ഷ്യം. 2019 മെയ് മാസം 7ന് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥും ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രി കെ.ടി. ജലീലും ചേർന്നാണ് സ്കൂൾ \’സ്കൂൾ വാർത്ത\’യ്ക്ക് തിരിതെളിയിച്ചത്.

\"\"

വിദ്യാഭ്യാസ രംഗത്തെ പ്രധാന വാർത്തകൾക്ക് പുറമെ ഓരോ സ്കൂളുകളുടെയും മുന്നേറ്റവും നേട്ടങ്ങളും അപ്പപ്പോൾത്തന്നെ സംസ്ഥാനതലത്തിൽ എത്തിക്കുന്നതിനാണ് സ്കൂൾ വാർത്തയുടെ ശ്രമം. ഇതിനായി \’സ്കൂൾ എഡിഷൻ\’ എന്ന പ്രത്യേക വിഭാഗം സജ്ജീകരിച്ചിട്ടുണ്ട്. സ്കൂളുകളിലെ താൽക്കാലിക അധ്യാപക ഒഴിവുകൾ അടക്കമുള്ള അറിയിപ്പുകൾക്കായി \’സ്കൂൾ അറിയിപ്പുകൾ\’ വിഭാഗം ഉണ്ട്. ഇതിനു പുറമെ \’ വിദ്യാരംഗം, സ്കോളർഷിപ്പുകൾ, പഠനസഹായി\’ തുടങ്ങി 16 വിഭാഗങ്ങൾ സ്കൂൾ വാർത്തയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സർക്കാർ ഉത്തരവുകൾ, വാർത്താ ചിത്രങ്ങൾ, കല-കായികം, ഉപരിപഠനം, നേർവഴി, പൊതുവൃത്താന്തം എന്നിവക്ക് പുറമെ തൊഴിൽ വാർത്തകൾക്കായി \’തൊഴിൽരംഗവും\’ ഉൾപ്പെടുത്തിയിട്ടുണ്ട്.

\"\"

സംസ്ഥാനത്തെ മുഴുവൻ സർക്കാർ, എയ്ഡഡ് സ്കൂളുകളുടെ വിവരങ്ങളും ലഭ്യമാണ്. അധ്യാപകർ അടക്കമുള്ള ജീവനക്കാർക്കും വിദ്യാർത്ഥികൾക്കും ആവശ്യമായ വിവിധ അപേക്ഷാ ഫോമുകളും സ്കൂൾ വാർത്തയിൽ നിന്ന് ഡൌൺലോഡ് ചെയ്തെടുക്കാം. പ്രധാന വിദ്യാഭ്യാസ വാർത്തകളും സ്കൂളുകളുടെ വാർത്തകളും ഉൾപ്പെടുത്തിയുള്ള വാർത്താ ബുള്ളറ്റിനുകളും അപ്പപ്പോൾ ലഭിക്കും.
ആദ്യഘട്ടത്തിൽ ഓൺലൈൻ വാർത്താ ശൃംഖലയാണ് ആരംഭിച്ചിട്ടുള്ളത്. www.schoolvartha.com, www.schoolvartha.in എന്നീ വെബ്സൈറ്റുകൾ വഴിയും School Vartha മൊബൈൽ അപ്ലിക്കേഷൻ വഴിയും വാർത്തകൾ ലഭ്യമാകും.

Follow us on

Related News