editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
യുജിസി-നെറ്റ്: മെയ് 30വരെ അപേക്ഷിക്കാംസ്കൂൾ തുറക്കാൻ ഇനി 7 ദിവസം മാത്രം: ക്രമീകരണ ങ്ങൾ വേഗത്തിലാക്കാൻ നിർദേശംഉന്നതവിദ്യാഭ്യാസ രംഗത്ത് മികച്ച പഠന സൗകര്യങ്ങളൊരുക്കി മലബാർ അക്കാദമിക് സിറ്റി: വിവിധ കോഴ്സുകളിൽ പ്രവേശനംകെ- ഡിസ്ക് നോളജ് ഇക്കോണമി മിഷൻ: രജിസ്റ്റർ ചെയ്തവരുടെ എണ്ണം 46 ലക്ഷത്തിനടുത്തേക്ക്മികച്ച ശമ്പളത്തിൽ റിസർച്ച് അസോസിയേറ്റ് ഒഴിവുകൾ: അപേക്ഷ ക്ഷണിച്ച് ഐബിപിഎസ്പോണ്ടിച്ചേരി സര്‍വകലാശാലയിൽ പിജി, ഡിപ്ലോമ, ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകൾ: പ്രവേശനം സിയുഇടി വഴിതിരുവനന്തപുരം ബധിര വിദ്യാലയത്തിൽ വിവിധ തസ്തികകളിൽ താൽക്കാലിക നിയമനം: ഇന്റർവ്യൂ മെയ്‌ 25ന്മെഡിക്കൽ കോളേജുകളിൽ വിദ്യാർത്ഥികളടക്കമുള്ളവരുടെ ഐഡി കാർഡ് പരിശോധന നിർബന്ധമാക്കണം: മന്ത്രി വീണാ ജോർജ്ലാബ് അസിസ്റ്റൻറ് നിയമനം, പരീക്ഷാഫലം: ഇന്നത്തെ കണ്ണൂർ സർവകലാശാല വാർത്തകൾവഡോദര നാഷണൽ റെയിൽ ആൻഡ് ട്രാൻസ്പോർട്ടേഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ ബിരുദ, ബിരുദാനന്തര പ്രവേശനം

'മികവിന്റെ കേന്ദ്രം' പദ്ധതിയുടെ അഞ്ചാം ഘട്ടം പൂര്‍ത്തിയായി

Published on : February 18 - 2021 | 6:10 pm

തിരുവനന്തപുരം: മികവിന്റെ കേന്ദ്രം പദ്ധതിയുടെ അഞ്ചാം ഘട്ടം പൂര്‍ത്തിയായി. അഞ്ചാം ഘട്ടം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈന്‍ വഴി നിര്‍വഹിച്ചു. മറ്റു നാല് ഘട്ടങ്ങളുടെയും ഉദ്ഘാടനം വിവിധ ദിവസങ്ങളിലായി മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ നിര്‍വ്വഹിച്ചിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പദ്ധതിയുടെ ഭാഗമായി കിഫ്ബി, എംഎല്‍എ ഫണ്ട്, പ്ലാന്‍, മറ്റ് ഫണ്ടുകള്‍ എന്നിവ പ്രയോജനപ്പെടുത്തിയാണ് ജില്ലയില്‍ പദ്ധതികളുടെ പൂര്‍ത്തീകരണവും നിര്‍മ്മാണ പ്രവൃത്തികളും നടക്കുന്നത്.

ഒരു കോടി കിഫ്ബി ഫണ്ടുപയോഗിച്ച് മേലഡൂര്‍ ജി എസ് എച്ച് എസ്, വേളൂര്‍ ജി ആര്‍ എസ് ആര്‍ വി എച്ച് എസ് എസ്, കുന്നംകുളം മോഡല്‍ എച്ച്എസ് ഫോര്‍ ഗേള്‍സ് എന്നിവയും പ്ലാന്‍ ഫണ്ടില്‍ ഉള്‍പ്പെട്ട കൊരട്ടിക്കര ജി എല്‍ പി എസ്, ചാവക്കാട് ജിഎച്ച്എസ്എസ്, അളഗപ്പനഗര്‍ ജിഎച്ച്എസ്എസ്, നന്ദിപുലം ജിയുപിഎസ്, ഒളരിക്കര ജി എല്‍ പി എസ്, കയ്പമംഗലം ജി എഫ് എച്ച് എസ് എസ്(വിഎച്ച്എസ്ഇ) എന്നീ സ്‌കൂള്‍ കെട്ടിടങ്ങളുടെ നിര്‍മ്മാണമാണ് ആരംഭിച്ചത്.

കൊടകര ജി എച്ച് എസ് എസ്, കൊടുങ്ങല്ലൂര്‍ ജി ജി എച്ച് എസ്, പുത്തന്‍ചിറ ജിഎച്ച്എസ് എസ്, പഴഞ്ഞി ജിവിഎച്ച്എസ്എസ്, അയ്യന്തോള്‍ ജിഎച്ച്എസ്എസ് എന്നീ സ്‌കൂളുകളാണ് ലാബ് നവീകരണം പൂര്‍ത്തിയാക്കിയത്.

സംസ്ഥാനത്ത് ഇതുവരെയായി കിഫ്ബിയുടെ അഞ്ച് കോടി ധനസഹായം പ്രയോജനപ്പെടുത്തി 88 വിദ്യാലയങ്ങളും മൂന്നു കോടി ധനസഹായം പ്രയോജനപ്പെടുത്തി 65 വിദ്യാലയങ്ങളും ഉദ്ഘാടനം ചെയ്തു കഴിഞ്ഞു. കൂടാതെ പ്ലാന്‍ ഫണ്ടും മറ്റു ഫണ്ടുകളുടെയും സഹായത്തോടെ നിര്‍മ്മിച്ച നിരവധി സ്‌കൂള്‍ കെട്ടിടങ്ങളുടെയും ഉദ്ഘാടനം നടന്നു കഴിഞ്ഞു.

ജില്ലയിലേതുള്‍പ്പെടെ സംസ്ഥാന തലത്തില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച 89 സ്‌കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനവും 41 ഹയര്‍സെക്കന്ററി വിഭാഗം ലാബുകളുടെ ഉദ്ഘാടനവും 68 സ്‌കൂള്‍ കെട്ടിടങ്ങളുടെ ശിലാസ്ഥാപനവും നടന്നു. വ്യാഴാഴ്ച ഉദ്ഘാടനം ചെയ്തവയില്‍ കിഫ്ബിയുടെ അഞ്ചുകോടി ധനസഹായത്തോടെ 23 സ്‌കൂള്‍ കെട്ടിടങ്ങളും മൂന്നുകോടി കിഫ്ബി സഹായത്തോടെ പുതുതായി നിര്‍മിച്ച 14 സ്‌കൂള്‍ കെട്ടിടങ്ങളും പ്ലാന്‍ ഫണ്ടും മറ്റു ഫണ്ടുകളും പ്രയോജനപ്പെടുത്തിയുള്ള 52 സ്‌കൂള്‍ കെട്ടിടങ്ങളും ഇതില്‍ ഉള്‍പ്പെടും. ശിലാസ്ഥാപനം നടക്കുന്നവയില്‍ 26 സ്‌കൂള്‍ കെട്ടിടങ്ങള്‍ കിഫ്ബി സഹായത്തോടെ നിര്‍മ്മിക്കുന്നവയാണ്.

ചടങ്ങില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ സി രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ മുഖ്യാതിഥിയായി. ധനകാര്യവകുപ്പ് മന്ത്രി ഡോ തോമസ് ഐസക്ക് മുഖ്യപ്രഭാഷണം നടത്തി. ജില്ലയില്‍ വിവിധ സ്‌കൂളുകളില്‍ നടന്ന ചടങ്ങുകളില്‍ ഗവ ചീഫ് വിപ്പ് അഡ്വ കെ രാജന്‍, എംഎല്‍എമാരായ ബി ഡി ദേവസ്സി, ഇ ടി ടൈസണ്‍ മാസ്റ്റര്‍, പ്രൊഫ കെ യു അരുണന്‍, അഡ്വ വി ആര്‍ സുനില്‍കുമാര്‍, കെ വി അബ്ദുള്‍ ഖാദര്‍ എന്നിവര്‍ പങ്കെടുത്തു. പൊതുവിദ്യാഭ്യാസ സെക്രട്ടറി എ ഷാജഹാന്‍ സ്വാഗതവും പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ കെ ജീവന്‍ ബാബു നന്ദിയും ആശംസിച്ചു.
റമലേ

0 Comments

Related News