കൊച്ചി: താല്‍ക്കാലിക ജീവനക്കാരെ പൊതുമേഖലാ സ്ഥാപനങ്ങളില്‍ സ്ഥിരപ്പെടുത്തുന്നതിന് എന്തെങ്കിലും ചട്ടങ്ങളുണ്ടോയെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി. പി.എസ്.സി റാങ്ക് ലിസ്റ്റിലുള്ളവര്‍ക്ക് നിയമനം നിഷേധിച്ച് താല്‍ക്കാലികക്കാര്‍ക്ക് സര്‍ക്കാര്‍ നിയമനം നല്കുന്നു എന്നാരോപിച്ച് നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതി വിശദീകരണം തേടിയത്. പത്ത് ദിവസത്തിനകം സര്‍ക്കാര്‍ നിലപാട് അറിയിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. കൊല്ലം സ്വദേശികളായ ഫൈസല്‍, വിഷ്ണു എന്നിവരാണ് ഹര്‍ജി നല്‍കിയത്.

0 Comments