പ്രധാന വാർത്തകൾ
ഹയർ സെക്കന്ററി ഫലം മെയ് പത്തോടെ: മൂല്യനിർണ്ണയം അടുത്തയാഴ്ച പൂർത്തിയാക്കുംഎസ്എസ്എൽസി മൂല്യനിർണ്ണയം പൂർത്തിയായി: പരീക്ഷാ ഫലം ഉടൻഹയർ സെക്കൻഡറി അധ്യാപകർക്കും അവധിക്കാല പരിശീലനം: മെയ്‌ 20മുതൽ തുടക്കംകെ.ആർ. നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർസിൽ പ്രവേശനംസാക്ഷരതാ മിഷന്റെ പച്ചമലയാളം കോഴ്സ്: അപേക്ഷ 30വരെകാലിക്കറ്റിൽ പുതിയ ഇൻ്റഗ്രേറ്റഡ് പി.ജി. കോഴ്സുകൾ: അപേക്ഷ 26വരെകേരള ബാങ്കിൽ ക്ലാർക്ക്, ഓഫീസ് അറ്റൻഡൻ്റ് നിയമനം: ആകെ 479 ഒഴിവുകൾസെറിബ്രൽ പാൾസിയെ അതിജീവിച്ച് ശാരിക സിവിൽ സർവീസിലേക്ക്KEAM 2024: അപേക്ഷ തീയതി നീട്ടിസർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ്

കിളികൊഞ്ചൽ നൂറാം എപ്പിസോഡ് ഇന്ന് വിക്ടേഴ്‌സിൽ

Feb 15, 2021 at 7:25 am

Follow us on

തിരുവനന്തപുരം: 3 മുതൽ 6 വയസ് വരെ പ്രായമുളള കുട്ടികൾക്കായി വിക്ടേഴ്‌സ് ചാനലിൽ സംപ്രേക്ഷണം ചെയ്യുന്ന കിളിക്കൊഞ്ചൽ ഓൺലൈൻ പ്രീ സ്‌കൂൾ പരിപാടിയുടെ നൂറാം എപ്പിസോഡ് ഇന്ന് രാവിലെ 11ന് നടക്കും. പുന:സംപ്രേഷണം വൈകുന്നേരം 6ന്. കോവിഡ് പശ്ചാത്തലത്തിൽ മൂന്ന് മുതൽ ആറ് വയസ് വരെ പ്രായത്തിലുളള 13,68,553 കുട്ടികൾക്കും രക്ഷിതാക്കൾക്കും ഏറെ പ്രയോജനപ്രദവും ആഹ്ലാദകരവുമായ പരിപാടിയായി ഇതിനോടകം കിളികൊഞ്ചൽ മാറി. പരിപാടി വിജയകരമാക്കിയ എല്ലാവരേയും ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അഭിനന്ദിച്ചു.
കുട്ടികളുടെ ഭാഷാവികാസം, വൈജ്ഞാനിക വികാസം, ശാരീരിക ചാലക വികാസം, സാമൂഹിക വൈകാരിക വികാസം, ക്രിയാത്മകത, സർഗാത്മകത, ആസ്വാദനശേഷി എന്നീ വികാസമേഖലക്ക് പ്രാധാന്യം നൽകിയാണ് ഈ പരിപാടി തയ്യാറാക്കിയത്. വനിത ശിശുവികസന വകുപ്പിന് കീഴിൽ മികച്ച പരിശീലനത്തോടെയും തീം രീതി അടിസ്ഥാനമാക്കിയും കുട്ടികളും രക്ഷിതാക്കളും ഇഷ്ടപ്പെടുന്ന തരത്തിലാണ് പരിപാടി തയ്യാറാക്കിയിട്ടുളളത്.
കുട്ടികളുടെ വ്യക്തിത്വ രൂപീകരണത്തിന് സഹായകരമായ രീതിയിൽ രക്ഷിതാക്കളുടെ സഹായത്തോടെ തീം പ്രകാരമുളള പ്രീ സ്‌കൂൾ പ്രവർത്തനങ്ങൾ കുട്ടികൾക്കായി പ്രയോജനപ്പെടുത്തുന്നതിനായി മാർഗ നിർദേശങ്ങൾ അടങ്ങിയ പ്രീ സ്‌കൂൾ തീം പോസ്റ്ററുകൾ വീടുകളിൽ എത്തിക്കുന്നതിനുളള നടപടികളും സ്വീകരിച്ചിട്ടുണ്ട്.

Follow us on

Related News