അടുത്ത അധ്യയന വര്‍ഷം ഏപ്രിലില്‍ ആരംഭിക്കണമെന്ന് സി.ബി.എസ്.ഇ

ന്യൂഡല്‍ഹി: അടുത്ത അധ്യയനവര്‍ഷം ഏപ്രിലില്‍ ആരംഭിക്കണമെന്ന് സി.ബി.എസ്.ഇ. സംസ്ഥാനസര്‍ക്കാരുകളുടെ നിര്‍ദേശങ്ങള്‍കൂടി കണക്കിലെടുത്ത് വേണം സ്‌കൂളുകള്‍ തുറക്കേണ്ടതെന്ന് സി.ബി.എസ്.ഇ അറിയിച്ചു. ഒമ്പത്, പതിനൊന്ന് ക്ലാസുകളിലെ കുട്ടികളുടെ പഠനത്തില്‍ എത്രത്തോളം കുറവുണ്ടായിട്ടുണ്ടെന്ന് വിലയിരുത്തിയശേഷം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വാര്‍ഷികപരീക്ഷ നടത്താനും നിര്‍ദേശിച്ചിട്ടുണ്ട്. പരീക്ഷ ഓഫ്ലൈന്‍ ആയി നടത്തണം.

Share this post

scroll to top