ഹയര്‍സെക്കന്‍ഡറി റാങ്ക് പട്ടികയുടെ കാലാവധി 2022ല്‍ തീരും; നിയമനം ലഭിക്കാതെ 12000 ഉദ്യോഗാര്‍ത്ഥികള്‍

മലപ്പുറം: ഹയര്‍സെക്കന്‍ഡറി റാങ്ക് പട്ടിക 2022ല്‍ അവസാനിക്കാനിരിക്കേ നിയമനം ലഭിക്കാതെ 12000 ഉദ്യോഗാര്‍ത്ഥികള്‍. 2010-ന് ശേഷം ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ തസ്തിക സൃഷ്ടിച്ചിട്ടില്ല. നൂറില്‍താഴെ പേര്‍ക്കുമാത്രമാണ് ഇതുവരെ നിയമനം ലഭിച്ചത്. ഉടന്‍തന്നെ തസ്തിക സൃഷ്ടിച്ചാല്‍ മാത്രമേ കാലാവധി കഴിയുന്നതിനുമുമ്പ് നിയമനം നടക്കൂ. കാലാവധി നീട്ടിക്കിട്ടണമെന്നാവശ്യപ്പെട്ട് സമരത്തിനൊരുങ്ങുകയാണ് ഉദ്യോഗാര്‍ത്ഥികള്‍.

എല്‍.പി, യു.പി, ഹൈസ്‌കൂള്‍ അധ്യാപകരില്‍നിന്ന് തസ്തികമാറ്റംവഴി നിയമിക്കാന്‍ യോഗ്യതയുള്ളവര്‍ ഇല്ലെങ്കില്‍ പി.എസ്.സിക്ക് റാങ്ക് പട്ടികയില്‍നിന്ന് നിയമനം നടത്താം. എന്നാല്‍ അത്തരത്തില്‍ യോഗ്യതയുള്ളവര്‍ ഇല്ലാതിരുന്നിട്ടും പട്ടികയില്‍നിന്ന് നിയമനം നടത്തുന്നില്ലെന്നാണ് ഉദ്യോഗാര്‍ഥികളുടെ പരാതി.

Share this post

scroll to top